ചിമ്പു ഹന്‍സികയെയും കൈവെടിഞ്ഞു
കാമുകി ഹന്‍സികയെ ഒഴിവാക്കിയതായി ചിലമ്പരശന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇരുവരെയും കുറിച്ച് ഗോസിപ്പുകള്‍ തുടരെ വന്നതോടെ തങ്ങള്‍ പ്രണയത്തിലാണെന്ന് ട്വിറ്ററിലൂടെ ഇരുവരും വ്യക്തമാക്കി. വൈകാതെ വിവാഹിതരാകുമെന്നും അറിയിച്ചിരുന്നു. പിന്നീട് രണ്ടുപേരും പാര്‍ട്ടിയില്‍ ഒന്നിച്ചെത്തുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്ന ഫോട്ടോസ് ഫെയിസ്ബുക്കിലൂടെ പുറത്തുവന്നു. എന്നാല്‍ ഇതൊക്കെ കാണുമ്പോഴും ചിമ്പുവിനെ ശരിയ്ക്കും അറിയാവുന്ന പലരും ചിമ്പുവിന്റെ കാര്യമായതിനാല്‍ ഒന്നും ഉറപ്പിക്കാന്‍ കഴിയില്ലെന്നാണ് പറഞ്ഞിരുന്നത്.
മുന്‍ കാല പ്രണയങ്ങള്‍ പോലെ ഈ പ്രണയവും അകാലചരമം പ്രാപിച്ചു. തനിയ്ക്ക് ഹന്‍സികയുമായി യാതൊരു ബന്ധവുമില്ലെന്നും ആ ബന്ധത്തില്‍ ഇനി തുടരാന്‍ കഴിയില്ലെന്നും ചിമ്പു പറയുന്നു. ഹന്‍സികയുമായുള്ള ബന്ധം പഴയകാര്യമാണെന്നും അതിനെക്കുറിച്ച് തനിയ്ക്ക് പശ്ചാത്താപമില്ലെന്നും ചിമ്പു വാര്‍ത്താകുറിപ്പില്‍ പറയുന്നു. തന്റെ ആരാധകര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തതയ്ക്കുവേണ്ടിയാണ് കുറിപ്പ് ഇറക്കിയതെന്നും ഇനി സമാധാനമായി അഭിനയത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ചിമ്പു പറയുന്നു. എന്നാല്‍പ്രണയം തകരാനുണ്ടായ കാരണമെന്താണെന്ന് താനിപ്പോള്‍ വ്യക്തമാക്കിയിട്ടില്ല.
മുന്‍ കാമുകി നയന്‍താരയ്‌ക്കൊപ്പം ചിമ്പു അടുത്തിടെ ഒരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഈബന്ധം വീണ്ടും പൂവണിയുമെന്ന് ഗോസിപ്പുകള്‍ വന്നിരുന്നു. നയന്‍താരയോട് വീണ്ടും അടുക്കുന്നതാണോ ചിമ്പു ഹന്‍സികയെ കയ്യൊഴിയാനുള്ള കാരണമെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ അതൊന്നുമല്ലെന്നാണ് ചിമ്പുവുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha