ഉര്‍വശിക്കും രണ്ടാം കെട്ട്
ഉര്‍വശിക്കും രണ്ടാം കെട്ട്. അഞ്ചല്‍ ഏരൂര്‍ സ്വദേശിയും ചെന്നൈയില്‍ കെട്ടിട നിര്‍മ്മാണക്കമ്പനി ഉടമയുമായ ശിവനാണ് രണ്ടാം ഭര്‍ത്താവ്. മനോജ് കെ.ജയനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം ഒറ്റയ്ക്ക് കഴിയുകയായിരുന്നു. ആറുമാസം മുന്‍പ് വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരും കല്യാണം കഴിച്ചത്. ഇക്കാര്യം പരസ്യമാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഉര്‍വശി പറഞ്ഞു.
മരിച്ചുപോയ സഹോദരന്‍ കമലിന്റെ സുഹൃത്തായിരുന്നു ശിവന്‍. അഞ്ച് കൊല്ലം മുമ്പാണ് ഇയാളെ പരിചയപ്പെട്ടത്. സുഹൃത്ത് ബന്ധം വിവാഹത്തിലേക്ക് വഴിമാറുകയായിരുന്നു. അതേസമയം കമലും ശിവനും തമ്മില്‍ എന്തോ സാമ്പത്തിക തര്‍ക്കം ഉണ്ടായിരുന്നതായി ആരോപണമുണ്ട്. അതിനാല്‍ ഉര്‍വശിയുടെ വീട്ടിലെ ചിലര്‍ ഈ ബന്ധത്തെ എതിര്‍ത്തതായി അറിയുന്നു.
ഇരുവരും ചെന്നൈയിലാണ് താമസം. 2000ലാണ് മനോജ് കെ ജയനെ ഉര്‍വശി പ്രണയിച്ച് വിവാഹം കഴിച്ചത്. ആ ബന്ധത്തില്‍ ഒരു മകളുണ്ട്, കുഞ്ഞാറ്റ. മകള്‍ മനോജ് കെ ജയനോടൊപ്പമാണ്. 2008 ല്‍ വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം മനോജ് നേരത്തെ പുനര്‍വിവാഹിതനായിരുന്നു. ശിവന്റെ ആദ്യവിവാഹമാണിത്.
1980 ല്‍ കെ.ഭാഗ്യരാജിന്റെ 'മുന്താണി മുടിച്ചാച്ച്' എന്ന തമിഴ് സിനിമയിലൂടെയായിരുന്നു ഉര്‍വശിയുടെ അരങ്ങേറ്റം. 84 ല്‍ ഇറങ്ങിയ 'എതിര്‍പ്പുകള്‍' ആണ് ഉര്‍വശിയുടെ ആദ്യ മലയാള സിനിമ. പ്രസിദ്ധ നര്‍ത്തകിയും നടിയുമായ കലാരഞ്ജിനി, കല്പന തുടങ്ങിയവര്‍ സഹോദരിമാരാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha