അമലപോള്‍ ലുങ്കി വേഷത്തില്‍
തെന്നിന്ത്യന്‍ നടി അമലാപോളിന്റെ ലുങ്കി ഡാന്‍സിന്റെ ചിത്രങ്ങള്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ വൈറലാവുകയാണ്. മുണ്ടും ഷര്‍ട്ടും ധരിച്ച് തലയില്‍ക്കെട്ടുമായി നില്‍ക്കുന്ന ചിത്രം അമല തന്നെയാണ് ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഥൈ തിരക്കഥൈ വസനം ഇയക്കം എന്ന ചിത്രമാണ് ഇനി പുറത്തുവരാനിരിക്കുന്ന ചിത്രം. ഇതില്‍ ആര്യയ്‌ക്കൊപ്പമാണ് അമല അഭിനയിക്കുന്നത്. ചിത്രം വളരെയേറെ പ്രതീക്ഷ നല്‍കുന്നുവെന്ന് അമല പറഞ്ഞു.
ചുരുങ്ങിയ കാലം കൊണ്ട് സിനിമാലോകത്ത് തന്റേതായ അഭിനയ ശൈലി കൊണ്ട് ശ്രദ്ധനേടിയ യുവ നായികയാണ് അമലാ പോള്‍ . മലയാളത്തിലും ഇതിനോടകം നിരവധി ഹിറ്റുകള്‍ ഉണ്ടാക്കാന്‍ അമല പോളിന് കഴിഞ്ഞിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha