ദിലീപിന്റെയും മമ്മൂട്ടിയുടെയും സാറ്റലൈറ്റ് റൈറ്റ് ഇടിഞ്ഞു
ഏഴ് സുന്ദര രാത്രികള്‍ പരാജയമായതോടെ ദിലീപിന്റെയും തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെട്ട മമ്മൂട്ടിയുടെയും സാറ്റലൈറ്റ് അവകാശം കുത്തനെ ഇടിഞ്ഞു. ദിലീപ് ചിത്രങ്ങളുടെ അവകാശം നിര്‍മാതാവ് പറയുന്ന വിലയ്ക്കാണ് ചാനലുകള്‍ എടുത്തിരുന്നത്. ദിലീപ് ചിത്രങ്ങളിലെ ഹ്യൂമറായിരുന്നു ഇതിന് കാരണം. പുതിയ ചിത്രം റിംഗ് മാസ്റ്ററിന് ഉദ്ദേശിച്ച റേറ്റ് ലഭിച്ചില്ല.
മോഹന്‍ലാലിന്റെ ദൃശ്യം ആറരക്കോടിക്കാണ് സാറ്റലൈറ്റ് വിറ്റത്. എന്നാല്‍ പുതിയ ചിത്രം മിസ്റ്റര്‍ ഫ്രോഡ് ആരും വാങ്ങിയിട്ടില്ല. പേര് കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കുന്നതല്ലെന്ന കാരണം പറഞ്ഞാണ് വാങ്ങാത്തത്. അനൗണ്‍സ് ചെയ്ത പല ന്യൂജനറേഷന്‍ ചിത്രങ്ങളും പെട്ടിയില്‍ ഇരിക്കുകയാണ്. ഫാമിലി പ്രേക്ഷകര്‍ക്ക് ഇഷ്ടമില്ലാത്ത സബ്ജക്ടുകളാണ് ഈ ചിത്രങ്ങളിലുള്ളതെന്ന് ചാനലുകാര്‍ പറയുന്നു.
അതേസമയം പല താരങ്ങളുടെയും ഓവര്‍സീസ് അവകാശവും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ ബാല്യകാല സഖിയും സൈലന്‍സും ഇതുവരെ വിറ്റ് പോയിട്ടില്ല. അതേസമയം പ്രയ്‌സ് ദി ലോര്‍ഡ് വിറ്റുപോയി. ഫാമിലി ചിത്രമായതു കൊണ്ടാണ് വിറ്റുപോയത്. അതേസമയം ചില സംവിധായകരുടെ ചിത്രങ്ങളില്‍ ആര് അഭിനയിച്ചാലും നല്ല റേറ്റ് ലഭിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha