ഒന്നര വര്‍ഷത്തിനു ശേഷം ജഗതി വീണ്ടും പൊതു വേദിയില്‍
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനുശേഷം വിശ്രമത്തില്‍ കഴിയുന്ന മലയാളികളുടെ പ്രിയ നടന്‍ ജഗതി ശ്രീകുമാര്‍ ഒന്നര വര്‍ഷത്തിനുശേഷം വീണ്ടും പൊതു വേദിയിലെത്തി. എല്ല് പൊടിഞ്ഞു പോകുന്ന രോഗങ്ങളുളള കുട്ടികളുടെ കൂട്ടായ്‌മയായ അമൃത വര്‍ഷിണിക്കായി ഒരുക്കിയ ഡോക്യൂ ഡ്രാമയുടെ പ്രകാശന ചടങ്ങിലാണ് ജഗതി പങ്കെടുത്തത്.
മകന്‍ രാജ്‌കുമാറാണ് ജഗതിയെ വീല്‍ചെയറില്‍ വേദിയില്‍ എത്തിച്ചത്. നിറഞ്ഞ കൈയ്യടികളോടെയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട അമ്പിളിച്ചേട്ടനെ സദസ് സ്വീകരിച്ചത്. കൈയടികള്‍ കേട്ട ജഗതി ഇടതു കൈ ഉയര്‍ത്തി സദസിനെ പ്രത്യഭിവാദ്യം ചെയ്യുകയും ചെയ്‌തു. തുടര്‍ന്ന് വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് തന്നെ നിലവിളക്ക് കൊളുത്തി ജഗതി ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു. വലതുകൈയ്‌ക്ക് സ്വാധീനക്കുറവുളളതിനാല്‍ രാജ്‌കുമാറിന്റെ സഹായത്തോടെ ഇടതു കൈകൊണ്ടാണ് ജഗതി തിരിതെളിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha