വൈകിട്ട് നാലിനറിയാം... മികച്ച നടനുളള ദേശീയ അവാര്‍ഡ് പട്ടികയില്‍ സുരാജ് വെഞ്ഞാറമൂടും
മികച്ച നടനുളള ദേശീയ അവാര്‍ഡ് പട്ടികയില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടും ഇടം പിടിച്ചു. ഹിന്ദി നടന്‍ രാജ്‌കുമാര്‍ യാദവിനൊപ്പമാണ് സുരാജിനെയും പരിഗണിക്കുന്നത്. ഡോ.ബിജു സംവിധാനം ചെയ്‌ത പേരറിയാത്തവര്‍ എന്ന സിനിമയിലെ അഭിനയമാണ് സുരാജിനെ പട്ടികയില്‍ ഇടം പിടിപ്പിച്ചത്.
വിവിധ അവാര്‍ഡുകള്‍ക്കായി അഞ്ചു മലയാള ചിത്രങ്ങളും പട്ടികയില്‍ ഇടംപിടിച്ചു. പേരറിയാത്തവര്‍ , ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്‌ത ആര്‍ട്ടിസ്റ്റ് എന്നവയാണ്. പോരറിയാത്തവര്‍ എന്ന സിനിമ പരിസ്ഥിതി പ്രാധാന്യമുളള സുനിമയായും തിരഞ്ഞെടുക്കപ്പെട്ടേക്കും.
മികച്ച പ്രാദേശിക ചിത്രത്തിനുളള അന്തിമ പട്ടികയിലുളളത് നോര്‍ത്ത് 24 കാതം എന്ന സിനിമയാണ്.
നഗരത്തിലെ മാലിന്യങ്ങള്‍ ശേഖരിച്ച് അത് വിദൂരഗ്രാമത്തില്‍ കൊണ്ടുതളളുന്ന തൊഴിലാളികളായ അച്ഛന്റെയും മകന്റെയും കഥയാണ് പേരറിയാത്തവര്‍ എന്ന സിനിമയുടെ ഇതിവൃത്തം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha