ദീലീപും മകളും വിദേശയാത്രയില്‍
സിനിമയുടെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് നടന്‍ ദിലീപും മകള്‍ മീനാക്ഷിയും വിദേശത്ത്. അവതാരത്തിന്റെ ഒന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് യു.കെയില്‍ പോയത്. മഞ്ജുവുമായി അകന്ന് കഴിയുന്ന താരം മകളുടെ കൂടെ ആലുവയിലെ വീട്ടിലാണ് താമസിച്ചിരുന്നത്. മകള്‍ക്ക് അവധിക്കാലമായതോടെയാണ് ഷൂട്ടിംഗിന് ഇടവേള നല്‍കി താരം വിനോദ യാത്രയ്ക്ക് പുറപ്പെട്ടത്. മകള്‍ക്ക് വേണ്ടിയാണ് തന്റെ ജീവിതമെന്നും അവള്‍ക്കായി സിഗരറ്റ് വലിയും മദ്യപാനവും ഉപേക്ഷിച്ചെന്നും താരം അടുത്തിടെ പറഞ്ഞിരുന്നു.
കൂടുതല്‍ സമയം മകള്‍ക്കൊപ്പം ചെലവഴിക്കാനാണ് താരം ആഗ്രഹിക്കുന്നത്. അവളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്താനും തയ്യാറായി. എറണാകുളത്തും പരിസരത്തുമായി ചിത്രീകരിക്കത്തക്ക സിനിമകളാണ് താരം തെരഞ്ഞെടുക്കുന്നതും. മകളെ കഴിവതും പിരിഞ്ഞിരിക്കാതിരിക്കാണിത്.
മഞ്ജു വാര്യര്‍ മകളെ കാണാന്‍ വരുന്നതില്‍ ദിലീപിന് എതിര്‍പ്പൊന്നും ഇല്ല. നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയില്ലെങ്കിലും സുഹൃത്തുക്കള്‍ ഇടനില നിന്നാണ് ഇരുവരും അകന്ന് കഴിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha