പ്രണയ സാഫല്യമായി അമല പോള്‍
പ്രശസ്‌ത താരം അമല പോള്‍ തന്റെ പ്രണയം തുറന്നു പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് അമലപോള്‍ ആരാധകര്‍ക്ക് മുമ്പില്‍ തന്റെ പ്രണയ രഹസ്യം പുറത്തുവിട്ടത്. തമിഴ് സംവിധായകന്‍ വിജയുമായി താന്‍ പ്രണയത്തിലാണെന്നും ഒന്നിച്ചുള്ള ജീവിതം സ്വപ്‌നം കാണുകയാണെന്നും കാണിച്ചാണ് അമല തന്റെ വിവാഹ വാര്‍ത്ത പുറത്തു വിട്ടത്.
അമലയുടെ വാക്കുകള്‍
ഇന്നലെയായിരുന്നു പിതാവിന്റെ ചൂണ്ടുവിരലില്‍ തൂങ്ങി സ്‌കൂളില്‍ പോയത്. സഹോദരനുമായി ഇടയ്‌ക്കിടെ കലഹിക്കുമ്പോള്‍ മാതാവില്‍ നിന്നും ലഭിച്ചിരുന്ന കഠിനമല്ലാത്ത ശിക്ഷകള്‍, പിന്നെ ഉണ്ടാകുന്ന പിണക്കങ്ങളില്‍ വീട് ഒന്നാകെ നിശബ്‌ദമാകുമായിരുന്നു. എന്നും ഞാന്‍ അവരുടെ രാജകുമാരിയായിരുന്നു. എന്നാല്‍ അവസാനിക്കാന്‍ സമയം വന്നെത്തി.
ജീവിതം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ശിഷ്‌ട ജീവിതം ഒന്നിച്ച് പങ്കുവെയ്‌ക്കുന്നതിന്റെ ആകാംഷയുമായി എന്നെപ്പോലെ അവിടെ എന്റെ പങ്കാളി കാത്തിരിക്കുകയാണ്. വിവാഹം എന്റെ മനസ്സിലേ ഉണ്ടായിരുന്നില്ല, ആ ആശയവും ഇല്ലായിരുന്നു. അങ്ങനെ പോകുമ്പോള്‍ ഒരു ദിവസം ഞാന്‍ ഈ മാന്യനെ കണ്ടുമുട്ടി. ചങ്കൂറ്റത്തിന്റെ പര്യായമായ, ഒരു അത്ഭുതസൃഷ്‌ടി, ഒരു മനുഷ്യന് വേണ്ട എല്ലാ നല്ല സ്വഭാവഗുണഗണങ്ങളുമുള്ള ഒരാള്‍. എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന അദ്ദേഹം എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു, ചിന്തകളെ തിരുത്തിയെഴുതി, എന്തോ ഉള്ളില്‍ നിന്നും കടന്നുവരുന്ന അവസ്‌ഥ. അതുണ്ടാക്കിയ മാറ്റങ്ങളെ ഞാന്‍ ഇഷ്‌ടപ്പെട്ടു തുടങ്ങി. അവിടെ ഞാന്‍ പ്രണയത്തില്‍ മുങ്ങി, അവന്റെ കരുതലില്‍ ആര്‍ദ്രമായി.
നന്ദി വിജയ് എന്റെ ജീവിതം ഇത്രയും മനോഹരമാക്കിമാറ്റിയതിന്, എന്റെ ജീവിതം ഇത്രയും അര്‍ഥപൂര്‍ണമാക്കിയതിന്, നീ എന്നെ പൂര്‍ണമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha