സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മഞ്ജുവാര്യര്‍ ഉണ്ടാകുമോ?
അച്ചുവിന്റെ അമ്മ, മനസിനക്കരെ, നരന്‍,മീശമാധവന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ രഞ്ജന്‍ പ്രമോദ് മടങ്ങിവരുന്നു. സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍ ചിത്രത്തിന് രഞ്ജനാണ് തിരക്കഥ എഴുതുന്നത്. ഫോട്ടോഗ്രാഫര്‍ എന്ന സിനിമ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയെങ്കിലും ചിത്രം വലിയ പരാജയമായിരുന്നു. ആശിര്‍വാദ് സിനിമയ്ക്ക് വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ആന്റണി നിര്‍മിച്ച സത്യന്‍ അന്തിക്കാടിന് വേണ്ടി നിര്‍മിച്ച മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം വിജയമായിരുന്നു.
രഞ്ജന്‍ പ്രമോദിന്റെ കഥ സത്യന്‍ അന്തിക്കാടിന് ഇഷ്ടപ്പെട്ടു. തിരക്കഥ പൂര്‍ത്തിയായിവരുന്നു. അതിലെ നായികയുടെ പ്രാധാന്യം നോക്കിയ ശേഷം മഞ്ജുവാര്യരെ അഭിനയിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കും. ചുമ്മാതൊരു വേഷം മഞ്ജുവിന് നല്‍കാന്‍ താല്‍പര്യമില്ലെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. ജൂലൈ ആദ്യവരാം ഷൂട്ടിംഗ് തുടങ്ങും. ദൃശ്യം ഹിറ്റായതോടെ മോഹന്‍ലാലിന് തെരക്ക് കൂടുതലാണ്. അതിനാല്‍ പെട്ടെന്ന് തിരക്കഥ പൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ് രഞ്ജന്‍. ലാല്‍ജോസിന്റെ രണ്ടാം ഭാവമായിരുന്നു രഞ്ജന്റെ ആദ്യചിത്രം.
റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യു പൂര്‍ത്തിയാക്കിയ മഞ്ജു പുതിയ ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. സത്യന്‍ അന്തിക്കാടിനെ പോലുള്ള സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha