നസ്രിയ ഫെസ്‌ബുക്കില്‍ നമ്പര്‍ വണ്‍
ഫേസ്‌ബുക്കിന്റെ കാര്യത്തില്‍ നസ്രിയയെ വെല്ലാന്‍ മലയാളത്തിലാളില്ല. മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളെ കടത്തിവെട്ടി നസ്രിയ നസീമിന്റെ ഫേസ്ബുക്ക് പേജിന് 50ലക്ഷം (5,029,912) ലൈക്കുകള്‍ . മലയാളത്തില്‍ ഇതുവരെ മറ്റാര്‍ക്കും കൈവരിക്കാന്‍ പറ്റാത്ത നേട്ടമാണ് നസ്രിയ ചുരുങ്ങിയ കാലത്തിനുള്ളില്‍ നേടിയത്. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ നസ്രിയയെക്കാള്‍ വളരെ പിന്നിലാണ്.
വലിയ ആരാധകരുള്ള മോഹന്‍ലാലിനും മമ്മൂട്ടിക്കും നസ്രിയയുടെ ഏതാണ്ട് പകുതി ലൈക്കുകള്‍ മാത്രമേയുള്ളൂ.
മോഹന്‍ലാലിന് 22 ലക്ഷവും മമ്മൂട്ടിക്ക് 21 ലക്ഷവും ലൈക്കുകളാണുള്ളത്. മഞ്ജുവാര്യര്‍ക്ക് 19 ലക്ഷവും അമല പോളിന് 31 ലക്ഷം ലൈക്കുകളും ഉണ്ട്. നസ്രിയയുടെ ഭാവിവരന്‍ ഫഹദ് ഫാസിലിന് 14 ലക്ഷം ലൈക്കുകളുണ്ട്.
2012 ഡിസംബറില്‍ ആരംഭിച്ച നസ്‌റിയയുടെ പേജ് വളരെ പെട്ടെന്ന് തരംഗമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha