ലേറ്റായാലും ലേറ്റസ്റ്റായി വരും.. രജനീകാന്ത് ട്വിറ്ററിലും
സ്റ്റൈല്‍മന്നന്‍ രജനീകാന്ത് ഇനി ട്വിറ്ററിലും. അക്കൗണ്ട് തുടങ്ങിയ ആദ്യദിനം തന്നെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. ആരാധകരോടുള്ള അകമഴിഞ്ഞ നന്ദിയായിരുന്നു രജനിയുടെ ആദ്യ ട്വീറ്റ്. ഇളയ മകള്‍ സൗന്ദര്യ സംവിധാനം ചെയ്യുന്ന കൊച്ചടിയാന്‍ സിനിമ ഉടന്‍ തന്നെ പുറത്തിറങ്ങും. ലോകത്ത് നടക്കുന്ന സംഭവങ്ങളുടെ ആകെത്തുക ട്വിറ്ററില്‍ അിറയാന്‍ സാധിക്കുമെന്നുളളുതു കൊണ്ടാണ് താനും ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങുന്നതെന്ന് രജനി പറഞ്ഞു. @superstarrajini എന്നാണ് ട്വിറ്റര്‍ അക്കൗണ്ട്. ദൈവത്തിന് പ്രണാമം, എല്ലാ ആരാധകര്‍ക്കും വലിയ നന്ദി, ഡിജിറ്റല്‍ യാത്രയുടെ തുടക്കം കുറിച്ചതില്‍ ഞാന്‍ ആവേശഭരിതനാണ് എന്നതായിരുന്നു രജനിയുടെ ആദ്യട്വീറ്റ്.
ഡിജിറ്റല്‍ ആന്റ് ബിസിനസ് ഹെഡ് ഓഫ് ഫ്‌ളുവന്‍സ് എന്ന കമ്പനിയാണ് രജനികാന്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ ചുമതല. വെരിഫൈഡ് അക്കൗണ്ടാണിത്. ഈ കമ്പനിയാണ് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍ എന്നിവരുടേയും സോഷ്യല്‍ സൈറ്റുകളുടേയും ചുമതല വഹിക്കുന്നത്.
https://www.facebook.com/Malayalivartha