സുന്‍ രഹാ ഹെ നാ...ആഷിഖി 2 ലെ ഗായകന്‍ പീഡനക്കേസില്‍ അറസ്റ്റില്‍
പ്രമുഖ ബോളിവുഡ് ഗായകന്‍ അങ്കിത് തിവാരി പീഡന കേസില്‍ അറസ്റ്റിലായി. വിവാഹ വാഗ്‌ദാനം നല്‌കി തന്നെ പലതവണ പീഡനത്തിനിരയാക്കിയെന്ന് കാട്ടി മുംബൈ സ്വദേശിനിയായ പെണ്‍കുട്ടി നല്‍കിയ പരാതിയിന്മേലാണ് അറസ്റ്റ്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് അങ്കിത് തിവാരിയുടെ സഹോദരന്‍ അങ്കുര്‍ തിവാരിയേയും പോലീസ് അറസ്റ്റ് ചെയ്‌തു. 2012 ഒക്‌ടോബര്‍ മുതല്‍ 2013 ഡിസംബര്‍ വരെയുളഅള കാലയളവില്‍ വിവാഹ വാഗ്‌ദാനം നല്‍കി അങ്കിത് തന്നെ പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആഷിഖി 2 വിലെ സുന്‍ രഹാ ഹെ എന്ന ഗാനത്തിലൂടെയാണ് അങ്കിത് തിവാരി ശ്രദ്ധേയനാകുന്നത്.
https://www.facebook.com/Malayalivartha