അയാള്‍ കഥയെഴുതുകയാണിലെ നായികയുടെ രണ്ടാം വരവ്
അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നന്ദിനി മടങ്ങിവരുന്നു. വിശാലും ശ്രുതി ഹാസനും മുഖ്യവേഷത്തിലെത്തുന്ന പൂജൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രണ്ടാം വരവ്. അഭിനയരംഗത്ത് സജീവമായ കാലത്തും നന്ദിനി കൂടുതല്‍ തിളങ്ങിയിട്ടുള്ളത് തമിഴകത്താണ്. മടങ്ങിവരവില്‍ കഥാപാത്രത്തിന് വേണ്ടി 20 കിലോ കുറച്ചു. 2009തോടെയാണ് താരം അഭിനയം നിര്‍ത്തിയത്. സാധാരണ നടിമാര്‍ വിവാഹശേഷമാണ് അഭിനയം നിര്‍ത്തുന്നതെങ്കില്‍ നന്ദിനി അങ്ങനെയായിരുന്നില്ല. വിവാദ സ്വാമി നിത്യാനന്ദ സ്വാമിയുടെ ഭക്തമാണ്.
ബാലചന്ദ്രമേനോന്റെ ഏപ്രില്‍ 19 എന്ന ചിത്രത്തിലൂടെയാണ് നന്ദിനി മലയാളത്തിലെത്തിയത്. പിന്നീട് സുരേഷ് ഗോപിയുടെ ലേലം ശ്രദ്ധിക്കപ്പെട്ടു. കരുമാടിക്കുട്ടന്‍ , തച്ചിലേടത്തു ചുണ്ടന്‍ എന്നീ ചിത്രങ്ങള്‍ ഹിറ്റായിരുന്നു. കൗസല്യ എന്ന പേരിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. മോഡലിംഗിലൂടെയാണ് ഇവര്‍ സിനിമയിലെത്തിയത്. ബാംഗ്ലൂര്‍ക്കാരിയായ നന്ദിനിയുടെ യഥാര്‍ത്ഥ പേര് കവിത എന്നാണ്. അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയിലെ പ്രിയര്‍ശിനി എന്ന തഹസീല്‍ദാരുടെ കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
നായികയായി തമിഴിലും തിളങ്ങിയ നന്ദിനി പിന്നീട് സന്തോഷ് സണ്‍ ഓഫ് സുബ്രഹ്മണ്യം തുടങ്ങിയ ചിത്രങ്ങളില്‍ സഹനടി വേഷവും ചെയ്തു. സ്വാമി നിത്യാനന്ദയുടെ ആശ്രമവുമായി അടുത്തതോടെ ഇവര്‍ സിനിമയില്‍ നിന്നും അകന്നു. ധ്യാനവും പ്രാര്‍ത്ഥനയുമായി കഴിയുകയായിരുന്നു. എന്നാല്‍ സ്വാമിയുടെ ആശ്രമത്തിലുണ്ടായ വിവാദങ്ങളിലൊന്നും നന്ദിനി പെട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha