കോസ്റ്റിയൂം ഡിസൈനറായ നടി
വേഷം തെരഞ്ഞെടുക്കുന്നത് കഥ കേട്ടശേഷമാണ്. ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെങ്കില്‍ ചെയ്തിരിക്കും. ഇപ്പോള്‍ കോസ്റ്റിയൂം ഡിസൈനും ചെയ്തു തുടങ്ങി. വാനപ്രസ്ഥം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി ലക്കി സ്റ്റാറിലൂടെ ശ്രദ്ധേയയായ രചന നാരായണന്‍കുട്ടി പറഞ്ഞു. എന്റെ ഡ്രസ് ഞാന്‍ തന്നെയാണ് ഡിസൈന്‍ ചെയ്യുന്നത്. സുഹൃത്തുക്കള്‍ക്കും ഡിസൈന്‍ ചെയ്ത് കൊടുക്കുന്നുണ്ട്. മുകേഷേട്ടനും ഭാര്യ ദേവിക ചേച്ചിക്കും അടുത്തിടെ ഫോട്ടോ ഷൂട്ടിന് ഡ്രസ് ഡിസൈന്‍ ചെയ്തിരുന്നു.
അഭിനയം കഴിഞ്ഞാല്‍ നൃത്തവും ടീച്ചിംഗുമാണ് താല്‍പര്യം. തൃശൂര്‍ ദേവമാതാ സി.എം.ഐ പബ്ലിക് സ്‌കൂളിലെ അധ്യാപികയാണ് രചന. ചെറുപ്പത്തിലേ നൃത്തത്തോട് കമ്പമുണ്ട്. ഡാന്‍സറായി അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ഇതുവരെ ചെയ്തതെല്ലാം ബോള്‍ഡായ വേഷങ്ങളാണ്. ഐറ്റം ഡാന്‍സ് ചെയ്യാന്‍ താല്‍പര്യമില്ല. ഡാന്‍സറായതു കൊണ്ട് ഐറ്റം ഡാന്‍സിന് അവസരം ലഭിക്കും. പക്ഷെ, ചെയ്യില്ല. അന്യഭാഷകളില്‍ നിന്ന് വരുന്ന ഓഫറുകളെല്ലാം ഗ്ലാമര്‍മര്‍ വേഷങ്ങളാണ്. അതുകൊണ്ട് എല്ലാം ഒഴിവാക്കി.
ഭക്ഷണവും ഉറക്കവുമാണ് ഒഴിവുസമയത്തെ പ്രധാന പരിപാടി. പക്ഷെ, അടുത്ത കാലത്തെങ്ങും വെറുതെ ഇരിക്കാന്‍ സമയം കിട്ടിയിട്ടില്ല. എപ്പോഴും എന്‍ഗേജിഡായിരിക്കാനാണ് ഇഷ്ടം. എം.ടി സാറിന്റെ വാനപ്രസ്ഥത്തില്‍ അഭിനയിച്ച ശേഷം ദുബയില്‍ റേഡിയോ മാംഗോയില്‍ ജോലി ചെയ്യുകയായികുന്നു. അതിനിടെയിലാണ് ലക്കിസ്റ്റാറിലും 101 ചോദ്യങ്ങളിലും അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ആമേനിലെ കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. വല്ലാത്ത പഹയനിലെ നായികാ വേഷം എനിക്ക് ഏറെ ഇഷ്ടമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha