പഠിത്തത്തിലും നമിത തന്നെ താരം, എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്
സിനിമയോടൊപ്പം പഠിത്തത്തിലും ഏറെ ശ്രദ്ധിച്ച ചലച്ചിത്ര താരം നമിത പ്രമോദിന് ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. തിരുവനന്തപുരം കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് നമിത. ഹ്യൂമാനിറ്റീസ് വിഭാഗത്തിലാണ് നമിതയ്‌ക്ക് എ പ്ലസ് ലഭിച്ചത്. പ്ലസ് വണ്‍ പരീക്ഷയിലും എ പ്ലസ് ലഭിച്ചിരുന്നതിനാല്‍ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നെന്നു നമിത പറഞ്ഞു.
ലൊക്കേഷനിലും ദിവസേന രണ്ടു മണിക്കൂര്‍ പഠിക്കുമായിരുന്നു. സീനിയേഴ്‌സിനോടും അധ്യാപകരോടുമുള്ള കടപ്പാട് നമിത മറച്ചുവച്ചില്ല.
മന്ത്രി വി.എസ്. ശിവകുമാറിന്റെ മകള്‍ ഗൗരിയോടു വളരെയധികം കടപ്പാടുള്ളതായി നമിത പറഞ്ഞു. സീനിയറായിരുന്ന ഗൗരിയുടെ പുസ്‌തകങ്ങളും നോട്ട്‌സും വച്ചാണ് പഠിച്ചത്.
എറണാകുളത്ത് ലാല്‍ ജോസിന്റെ ചിത്രമായ വിക്രമാദിത്യന്റെ സെറ്റിലായിരുന്ന നമിത മാധ്യമങ്ങളിലൂടെയാണു പ്ലസ് ടു ഫലം അറിഞ്ഞത്. ഫലം അറിയിക്കണമെന്നു കൂട്ടുകാരിയായ ദേവിയോട് നമിത നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കൂട്ടുകാരിയുടെ ഫോണ്‍ വിളിയെത്തും മുമ്പ് മാധ്യമങ്ങളിലൂടെ നമിത ഫലമറിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha