ആയിരത്തോളം പേരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി എല്ലാവരേയും കൈയ്യിലെടുത്ത് തത്സമയം മഞ്‌ജുവാര്യര്‍
ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് മഞ്‌ജു പ്രിയ പ്രേക്ഷകരോട് നേരിട്ട് സംസാരിച്ചത്. മഞ്‌ജുവിന്റെ ഫേസ് ബുക്കില്‍ പ്രത്യേകം തയ്യാറാക്കിയ ആപിലൂടെയാണ് മഞ്‌ജു പ്രേക്ഷകരുടെ മുമ്പിലെത്തിയത്. വൈകിട്ട് 4 മുതല്‍ 5 വരെയുള്ള സമയത്തിനിടയിലാണ് മഞ്‌ജു പ്രേക്ഷകരോട് അനുഭവം പങ്കുവച്ചത്.
പുതിയ സിനിമയെപ്പറ്റിയും കഥാപാത്രത്തെപ്പറ്റിയും മുതല്‍ ന്യൂ ട്രെന്റിനെപ്പറ്റിയും പുതുതലമുറയിലെ ഇഷ്ടതാരങ്ങളെപ്പറ്റിയും വരെ ആരാധകരുടെ ചേദ്യങ്ങള്‍ നീണ്ടു. സമകാലിക വിഷയങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ മുതല്‍ ഇഷ്ടഭക്ഷണത്തെപ്പറ്റിയും ഇഷ്ടദൈവത്തെപ്പറ്റിയും വരെ മഞ്ജു സംസാരിച്ചു. പുതിയ ചിത്രം ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ വിശേഷങ്ങള്‍ മഞ്ജു പങ്കുവെച്ചു.
തനിക്ക് പറയാനുള്ളതെല്ലാം സിനിമ പറയും. സ്ത്രീയായി ജനിച്ചവര്‍ക്കൊക്കെയും നിരുപമയെന്ന കഥാപാത്രത്തെ ഇഷ്ടമാവും തീര്‍ച്ച. ജൂനിയര്‍ ശോഭനയെന്ന് വിശേഷിപ്പിച്ചാല്‍ സന്തോഷം എന്ന് പറഞ്ഞ മഞ്ജു അവസരം ലഭിച്ചാല്‍ മമ്മൂട്ടിക്കൊപ്പവും വെള്ളിത്തിരയിലെത്തുമെന്ന് പറഞ്ഞു. വിവാദങ്ങള്‍ക്ക് പിടികൊടുക്കാതെ സ്വതസിദ്ധമായ ശൈലിയില്‍ പ്രേക്ഷകരുടെ ഇഷ്ടത്തിന് എല്ലാം വിട്ടുകൊണ്ട് മഞ്‌ജു എല്ലാവരേയും കൈയ്യിലെടുത്തു.ഒരു നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് മഞ്‌ജു വാര്യര്‍ സിനിമയില്‍ തിരിച്ചെത്തുന്നത്. നേരത്തെ പല സിനിമകളില്‍ മഞ്‌ജു അഭിനയിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതെല്ലാം ദിലീപ് ഇടപെട്ട് ആ അവസരം ഒഴിവാക്കിയിരുന്നു. എന്നാല്‍ ദിലീപിന്റെ എതിര്‍പ്പ് അവഗണിച്ച് റോഷന്‍ ആന്‍ഡ്രൂസ് മഞ്‌ജുവാര്യരെ നായികയാക്കി ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രം ഒരുക്കി. പക്ഷെ ആ ചിത്രത്തിന്റെ ചിത്രീകരണവും ഒരുപാട് സമയമെടുത്തു. കൊച്ചി മാരത്തോണിലും ആ ചിത്രത്തിന്റെ ഭാഗം ചിത്രീകരിച്ചു.
ഹൗ ഓള്‍ഡ് ആര്‍ യു ഈ വെള്ളിയാഴ്‌ചയാണ് തീയറ്ററുകളില്‍ എത്തുന്നത്. മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡിനോടാണ് മഞ്‌ജു മത്സരിക്കുന്നത്. വന്‍ വിജയം ചിത്രത്തിന് ആവശ്യമാണ്. ഇത് മഞ്‌ജുവിന്റെ നിലനില്‍പ്പിന്റെ കൂടി ഭാഗമാണ്. അതിനാല്‍ മഞ്‌ജുവിന്റെ ആരാധകരെ കൈയ്യിലെടുക്കാനുള്ള എല്ലാ പരസ്യവും പ്രയോഗിക്കുകയാണ് അണിയറക്കാര്‍ .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha