മിലിയിലൂടെ കസ്‌തൂരി തിരിച്ചെത്തുന്നു
തമിഴിലും തെലുങ്കിലും മുന്‍നിര നായകന്‍മാര്‍ക്കൊപ്പം അഭിനയിച്ചു തിളങ്ങിയ കസ്‌തൂരി ഒരിടവേളയ്‌ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് കസ്‌തൂരി. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന മിലിയില്‍ ശക്തമായ കഥാപാത്രത്തെയാണ് കസ്‌തൂരി കൈകാര്യം ചെയ്യുന്നത്. 1991-ല്‍ അഭിനയിച്ച രാസാത്തി വരും നാള്‍ ആയിരുന്നു കസ്‌തൂരിയുടെ ആദ്യ ചിത്രം. തെലുങ്കിലും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന കസ്‌തൂരി രണ്ടാം വരവില്‍ ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ്.
അിലിയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. നിവിന്‍ പോളിയാണ് നായകന്‍. അമല പോളാണ് നായിക. അമലപോളും നിവിന്‍ പോളിയും ആദ്യമായി അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ട്രാഫിക് പോലെ തന്നെ വ്യത്യസ്‌തമായ കഥയാണ് മിലിയും
https://www.facebook.com/Malayalivartha