നസ്രിയയുടെ നിക്കാഹ് മാറ്റിവെച്ചു
രജനികാന്തിന്റെ കൊച്ചടയാന്‍ 23ന് റിലീസാകുന്നതിനാല്‍ നസ്‌റിയ നായികയായ നിക്കാഹ് എന്ന തമിഴ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. ആഗസ്റ്റില്‍ ഫഹദ് ഫാസിലുമായി നടക്കാനിരിക്കുന്ന നിക്കാഹ് മാറ്റിവെച്ചിട്ടില്ല. ജയ്‌യുടെ നായികയായി നസ്‌റിയ അഭിനയിച്ച ചിത്രമാണ് തിരുമണം എന്നും നിക്കാഹ് മെയ് 15ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അനൗണ്‍സ് ചെയ്തിരുന്നത്. നസ്‌റിയയുടെ നാലാമത്തെ തമിഴ് ചിത്രമാണ് 'തിരുമണം എന്നും നിക്കാഹ് '. നവാഗതനായ അനീസ് സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യയിലെ വിവിധതരം വിവാഹാചാരങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ്.
മനോഹരമായ ഒരു പ്രണയകഥയാണ് നിക്കാഹ് പറയുന്നത്. രാജാറാണി എന്ന ചിത്രത്തിന് ശേഷം നസ്‌റിയയും ജയ്‌യും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടെയാണിത്. ആസ്‌കര്‍ ഫിലീംസിന്റെ ബാനറില്‍ ആസ്‌കര്‍ രവിചന്ദ്രന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഹീബാ പട്ടേല്‍, 2013ലെ മിസ് സൗത്തിന്ത്യ റണ്ണറപ്പ് ദീക്ഷിത മാണിക്യം, ജമാല്‍, പാണ്ഡിരാജ തുടങ്ങിയവരും അഭിനയിക്കുന്നു. ദുല്‍ക്കറിന്റെ നായികയായി അഭിനയിച്ച വായ്മൂടി പേശവും കേരളത്തില്‍ അത്ര കഌക്കായില്ലെങ്കിലും തമിഴില്‍ സൂപ്പര്‍ ഹിറ്റാണ്. ഓംശാന്തി ഓശാന സൂപ്പര്‍ഹിറ്റായതോടെ ബാഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിന്റെ റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ചിത്രം ഈ മാസം തിയറ്ററുകളിലെത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha