നടന്‍ ജീവയെ മൊറോക്കന്‍ പോലീസ് അറസ്റ്റ് ചെയ്തു
തമിഴ് ചലച്ചിത്ര നടന്‍ ജീവയെ ഷൂട്ടിംഗിനിടെ മൊറോക്കന്‍ പോലീസ് അറസ്റ്റ് ചെയ്‌തു. ജീവയുടെ ഏറ്റവും പുതിയ ചിത്രമായ യാനിന്റെ ഷൂച്ചിംഗിനിടെയില്‍ മൊറോക്കോ പോലീസ് ചിത്രീകരണം തടഞ്ഞ് ജീവയേയും ചിത്രത്തിന്റെ സംവിധായകന്‍ ആസ്‌കാര്‍ രവി കെ ചന്ദ്രനേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജീവയെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അറസ്റ്റ്. തങ്ങളുടെ രാജ്യത്തെ മോശമായി ചിത്രീകരിച്ചതിനായിരുന്നു അറസ്റ്റെന്ന് മൊറോക്കന്‍ പോലീസ് വ്യക്തമാക്കി.
തുടര്‍ന്ന് മൊറോക്കയിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഇരുവരേയും മോചിപ്പിച്ചു. സിനിമയുടെ ശേഷിക്കുന്ന ഭാഗങ്ങള്‍ ഇ സി ആര്‍ സ്റ്റുഡിയോയില്‍ സെറ്റിട്ട് ചിത്രീകരിച്ചു.
കടല്‍ ഫെയിം തുളസീ മേനോനാണ് യാനിലെ നായിക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha