കിംഗ്‌ഖാന്‍ സമ്പന്നരുടെ പട്ടികയില്‍ രണ്ടാമത്
ലോകത്തെ സമ്പന്നന്മാരായ സിനിമാനടന്മാരുടെ പട്ടികയില്‍ ഷാരൂഖ് ഖാന്‍ രണ്ടാമത്. വെല്‍ത്ത് എക്‌സ് കഴിഞ്ഞ പുറത്തിറക്കിയ ഹോളിവുഡ്-ബോളിവുഡ് നടന്മാരിലെ സമ്പന്നരുടെ പട്ടികയിലാണ് ഷാരൂഖ് രണ്ടാം സ്ഥാനത്തു വന്നത്. ഹോളിവുഡിലെ കോമഡിതാരം ജെറി സീന്‍ഫെല്‍ഡ് ആണു പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. 820 മില്യണ്‍ ഡോളറാണ് സമ്പാദ്യം.
സമ്പന്നന്മാരായ ആദ്യത്തെ പത്തു പേരില്‍ ഇടംപിടിച്ച ഏക ഇന്ത്യക്കാരനാണു ഷാരൂഖ് ഖാന്‍. ഹോളിവുഡ് താരങ്ങളായ ടോം ക്രൂയിസ്, ടോം ഹംഗ്‌സ്, ക്ലിന്റ് ഈസ്‌റ്റ്‌വുഡ് എന്നീ പ്രമുഖരെല്ലാം സമ്പന്നതയില്‍ കിംഗ്‌ഖാന്റെ പിന്നിലാണ്. ഏകദേശം 600 മില്യണ്‍ ഡോളറാണ് ഷാരൂഖിന്റെ സമ്പാദ്യം.
നടന്‍ എന്നതിനു പുറമേ സിനിമാ നിര്‍മാതാവ്, ടെലിവിഷന്‍ അവതാരകന്‍, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉടമ എന്നീ നിലകളിലെല്ലാം പ്രശസ്‌തനാണ് ഷാരൂഖ്. അമ്പതിലധികം ചിത്രങ്ങളില്‍ ഇതിനകം നായകനായി അഭിനയിച്ചുകഴിഞ്ഞു.
അപ്പപ്പോഴുള്ളവാര്ത്തയറിയാന് ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha