പുറത്താക്കിയ ഫാന്‍സുകാര്‍ക്കെതിരെ മമ്മൂട്ടി
സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് ഫാന്‍സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയവര്‍ പുതിയ സംഘടന തുടങ്ങുന്നതിനെതിരെ മമ്മൂട്ടി രംഗത്ത്. മുന്‍ സംസ്ഥാന സെക്രട്ടറിയെയും ഒരു മുന്‍ ജില്ലാ ഭാരവാഹിയെയുമാണ് പുറത്താക്കിയിരുന്നത്. പുതിയ സംഘടനയ്ക്ക് മമ്മൂട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്നും വ്യാജ സംഘടനകള്‍ രൂപീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്നും മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണലിന്റെ മാനേജരും രക്ഷാധികാരിയും ചലച്ചിത്ര നിര്‍മ്മാതാവുമായ എസ് ജോര്‍ജ്ജ് പറഞ്ഞു.
മമ്മൂട്ടിയുടെ സമ്മതത്തോടും അറിവോടും കൂടിയാണ് താന്‍ മാനേജരായിരിക്കുന്ന സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് ജോര്‍ജ്ജ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഈ സംഘടനയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത ആരെയും മമ്മൂട്ടിചിത്രങ്ങളുമായി ബന്ധപ്പെട്ട ഒരു ഫാന്‍സ് പ്രവര്‍ത്തനങ്ങളിലും സഹകരിപ്പിക്കില്ല. മമ്മൂട്ടിയുടെ പേരില്‍ മേലില്‍ ഇത്തരം വ്യാജസംഘടനകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും. സംഘടനയുടെ വളര്‍ച്ചയില്‍ അസൂയയുള്ള ചിലരാണ് അസോസിയേഷന്‍ പിരിച്ചുവിടാന്‍ പോകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് പ്രസിഡന്റ് റോബര്‍ട്ട് പള്ളിക്കത്തോടും പറഞ്ഞു.
ബി.ഉണ്ണികൃഷ്ണനെതിരെ ഫാന്‍സിലെ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ മോശം പ്രചരണങ്ങള്‍ നടത്തിയതും മമ്മൂട്ടിയെ ചൊടിപ്പിച്ചു. അടുത്തിടെ മമ്മൂട്ടി ഫാന്‍സിന്റെ ജില്ലാ നേതാവിനെ മോഷണക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. പത്ത് വര്‍ഷമായി മോഷണം നടത്തിവന്ന ഇയാള്‍ ഫാന്‍സിന്റെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ചാണ് പലപ്പോഴും പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ടിരുന്നത്. അതിനാല്‍ ഇത്തരം സാമൂഹ്യ ദ്രോഹികളെ സംഘടനയില്‍ വെച്ച് പൊറുപ്പിക്കേണ്ടന്നാണ് തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha