ബിക്കിനി അണിയാന്‍ തമന്നെ കിട്ടില്ല
സാജിദ് ഖാന്റെ ഹംസകലില്‍ ബിക്കിനി അണിയാന്‍ നിര്‍ബന്ധിച്ചെങ്കില്‍ തമന്ന ഭാട്ടിയ വഴങ്ങിയില്ല. ഒടുവില്‍ ഷോര്‍ട്ട് അണിഞ്ഞാണ് താരം ആ സീനില്‍ അഭിനയിച്ചത്. എന്നാല്‍ ബിപാഷ ബസുവും ഇഷാ ഗുപ്‌തയും ബിക്കിനി അണിഞ്ഞത് സംവിധായകന് ആശ്വാസമായി. മള്‍ട്ടി സ്റ്റാര്‍ ചിത്രമായ ഹംസകലില്‍ സെയ്‌ഫ് അലിഖാനാണ് നായകന്‍.
മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ പലപ്പോഴും പ്രാധാന്യം കുറയും. എന്നാല്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കാനാണ് തമന്നയ്‌ക്ക് ആഗ്രഹം. ആരോഗ്യപരമായ മല്‍സരം ഉണ്ടാകുമ്പോഴേ അഭിനയവും നന്നാകൂ എന്നാണ് തമന്ന വിശ്വസിക്കുന്നത്. അതേസമയം മലയാളസിനിമയില്‍ തല്‍ക്കാലം അഭിനയിക്കാന്‍ ആഗ്രഹമില്ലെന്ന് പഞ്ചാബുകാരിയായ തമന്ന പറയുന്നു. സിങ്കം ടുവിന്റെ ഹിന്ദിപതിപ്പില്‍ അഭിനയിച്ചെങ്കിലും അത് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
തമിഴില്‍ നിന്ന് നിരവധി ഓഫറുകള്‍ ഉണ്ടെങ്കിലും അതെല്ലാം മാറ്റിവെച്ചാണ് താരം ബോളിവുഡിലേക്ക് വണ്ടികയറിയത്. അജിത്തിന്റെ നായികയായി അഭിനയിച്ച വീരമാണ് അവസാനം തമിഴില്‍ അഭിനയിച്ചത്. ഹൈറ്റ് കുറവായതിനാല്‍ ബോളിവുഡ് നടന്‍മാരില്‍ പലരും തമന്നയെ തങ്ങളുടെ ചിത്രങ്ങളില്‍ കാസ്റ്റ് ചെയ്യാന്‍ താല്‍പര്യം കാട്ടുന്നുണ്ട്. അങ്ങനെ വന്നാല്‍ തെന്നിന്ത്യയിലേക്ക് ഉടനെ മടങ്ങി വരവ് കാണില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha