സ്‌ളിം ആകാന്‍ സൊനാകഷി കുറേ മെനക്കെട്ടുസോനാക്ഷി
നൂറ് കിലോ ഉണ്ടായിരുന്ന സൊനാക്ഷി സിന്‍ഹ തടികുറയ്ക്കാന്‍ ഇത്തിരി ബുദ്ധിമുട്ടി. വണ്ണംകൂടിയതിനെത്തുടര്‍ന്ന് ഒരുപാട് വിമര്‍ശനങ്ങള്‍ സോനാക്ഷി കേട്ടിരുന്നു. നന്നേ സ്ലിം ആയതോടെ പല മാഗസിനുകളും ഫോട്ടോ ഷൂട്ടിനായി താരത്തെ സമീപിച്ചിരിക്കുകയാണ്. ഈ ലക്കം ഫിലിം ഫെയറിന്റെ കവര്‍ സൊനാക്ഷിയാണ്. എന്നാല്‍ സോനാക്ഷി പറയുന്നത് താന്‍ കിലോക്കണക്കിന് ഭാരമൊന്നും കുറച്ചിട്ടില്ല, വണ്ണത്തില്‍ ചില ഇഞ്ചുകള്‍ മാത്രമാണ് കുറച്ചതെന്നാണ്.
സിനിമയിലെത്തുന്നതിന് മുമ്പേ നല്ല തടിയുള്ളയാളായിരുന്നു സോനാക്ഷി. ആദ്യത്തെ രണ്ട് മൂന്ന് ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും വണ്ണം വച്ച സോനാക്ഷിയെ കാണാന്‍ ഒരു ഭംഗിയുമില്ലാതാകുന്നുവെന്ന് പരക്കേ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്ക് മറുപടി കൊടുത്ത് താരം സ്ലിമ്മായി.
ഷര്‍മിള ടഗോറിനും ജയാബച്ചനും ശേഷം ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ് സൊനാകഷി. ലൂട്ടേര എന്ന ചിത്രത്തിലെ അഭിനയം ഇതിന് ഏറ്റവും ഉദാഹരണമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha