ദിലീപ് നികുതി വെട്ടിപ്പ് നടത്തിയതായി സെന്‍ട്രല്‍ എക്‌സൈസ്, പിഴ അടക്കേണ്ടി വരും
ദിലീപ് നികുതി വെട്ടിപ്പ് നടത്തിയതായി സെന്‍ട്രല്‍ എക്‌സൈസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതായി മംഗളം റിപ്പോര്‍ട്ട് ചെയ്‌തു. നികുതി വെട്ടിപ്പു നടത്തിയ ദിലീപിനെതിരെ പിഴ ശിക്ഷ ഉണ്ടാകുമെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി ദിലീപിന് നോട്ടീസ് നല്‍കും. എന്നാല്‍, ദിലീപ് എത്ര തുകയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നോ എത്ര തുക പിഴയായി നല്‍കേണ്ടിവരുമെന്നോ വെളിപ്പെടുത്താന്‍ അന്വേഷണസംഘം വിസമ്മതിച്ചു.
സേവനനികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് ദിലീപിനെതിരേ സെന്‍ട്രല്‍ എക്‌സൈസ് (പ്രിവന്റീവ്) വിഭാഗം അന്വേഷണം നടത്തുന്നത്. അന്വേഷണം അന്തിമഘട്ടത്തിലാണ്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ നികുതി വെട്ടിപ്പു സംബന്ധിച്ച വ്യക്‌തമായ സൂചനകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ലഭിച്ച രേഖകള്‍ ക്രോഡീകരിച്ചശേഷമാകും എത്ര രൂപ പിഴ ചുമത്തണമെന്ന് തീരുമാനിക്കുക.
നോട്ടീസ് ലഭിച്ചാല്‍ ദിലീപിന് പിഴ അടയ്‌ക്കുകയോ കോടതിയെ സമീപിക്കുകയോ ചെയ്യാവുന്നതാണ്. സിനിമ, പരസ്യങ്ങള്‍ , റിയല്‍ എസ്‌റ്റേറ്റ് തുടങ്ങി ദിലീപിന്റെ വിവിധ ഇടപാടുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം ആദായനികുതി വിഭാഗം നടത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha