വിവാഹത്തിന് മുമ്പ് അമലയുടെ താരമൂല്യം ഇടിഞ്ഞു
അമലാപോള്‍ വിവാഹവാര്‍ത്ത സ്ഥിരീകരിച്ചതോടെ താരമൂല്യവും ഇടിഞ്ഞു. കരാര്‍ ഒപ്പിട്ട തെലുങ്ക് സിനിമയില്‍ നിന്നും താരത്തെ ഒഴിവാക്കി. അതില്‍ തനിക്ക് സങ്കടമുണ്ടെന്ന് അമല പറഞ്ഞു. തെലുങ്ക് സിനിമാ നിര്‍മ്മാണക്കമ്പനി മാര്‍ച്ച് മുതല്‍ മെയ് 45 ദിവസത്തെ ഡേറ്റ് വേണമെന്നാണ് പറഞ്ഞത്. ഞാന്‍ സമ്മതിച്ചു. തുടര്‍ന്ന് കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു. ചിത്രീകരണത്തിനുള്ള ദിനങ്ങള്‍ അടുത്തുവരവേ നിര്‍മ്മാതാവിനെ ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചു. പക്ഷെ, ഓരോ കാരണം പറഞ്ഞ് ഒഴിവായി. ചിലപ്പോള്‍ ഫോണും എടുത്തില്ല.
മറ്റ് ചില പടങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തെലുങ്ക് സിനിമ ഞാന്‍ പ്രതീക്ഷിച്ചു. വിവാഹത്തെക്കുറിച്ച് ആദ്യമേ അവരോട് പറഞ്ഞിരുന്നില്ല. അതില്‍ പശ്ചാത്താപമുണ്ടന്ന് അമല പറഞ്ഞു. മാര്‍ച്ച് മുതല്‍ മെയ് വരെ 45 ദിവസം മാത്രമാണ് അവര്‍ക്ക് നല്‍കിയത്. ജൂണിലാണ് വിവാഹം. അതുകൊണ്ടാണ് അറിയിക്കാഞ്ഞത്. ആവശ്യമുണ്ടോ എന്നാണ് അമല ചോദിക്കുന്നത്. ഇന്നുവരെ താന്‍ ഒരു നിര്‍മ്മാതാവിനെയോ, സംവിധായകനെയോ ധിക്കരിച്ചിട്ടില്ല. അവരുടെ ആജ്ഞകളെ ലംഘിച്ചിട്ടില്ല. പക്ഷേ ഇതൊരു ചതിയാണെന്ന് അമല വിശ്വസിക്കുന്നു.
വിവാഹ ശേഷം അഭിനയിക്കുന്ന പല നടിമാരുടെയും മാര്‍ക്കറ്റ് മൂല്യം ഇടിഞ്ഞിട്ടുണ്ട്. അതായിരിക്കാം നിര്‍മാതാവിനെ ഭയപ്പെടുത്തിയത്. എന്തായാലും അവര്‍ക്ക് നല്‍കാനിരുന്ന ഡേറ്റ് രാജേഷ് പിള്ളയുടെ മിലിക്ക് നല്‍കി. തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഷൂട്ട് നടന്നുവരുന്നു. റണ്‍ ബേബി റണ്ണിനും ഇന്ത്യന്‍ പ്രണയകഥയ്ക്കും ശേഷം അമല അഭിനയിക്കുന്ന മലയാള ചിത്രമാണ് മിലി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha