മഞ്ജുവാര്യര്‍ ഇനി യാത്രയില്‍
ഹൗ ഓള്‍ഡ് ആര്‍ യു ഹിറ്റായതോടെ സിനിമകള്‍ സെലക്ട് ചെയ്ത് അഭിനയിക്കാനാണ് മഞ്ജുവാര്യരുടെ തീരുമാനം. അതിനിടെ കുറെ യാത്രകള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. വ്യക്തി എന്ന നിലയിലും കലാകാരി എന്ന നിലയിലും യാത്രകള്‍ തന്നെ സ്വാധീനിക്കുമെന്ന വിശ്വാസക്കാരിയാണ് മഞ്ജു. ഇതുവരെ ഒരുപാട് യാത്രകള്‍ ചെയ്തിട്ടില്ല. പണ്ട് കന്യാകുമാരിക്കടുത്ത് താമസിച്ചിരുന്ന കാലത്ത് അവിടെ അടുത്തുള്ള സ്ഥാലങ്ങളില്‍ പോയിരുന്നു. പിന്നെ സിനിമയുടെ ഷൂട്ടിംഗ് യാത്രകള്‍ . ഇപ്പോള്‍ 14 വര്‍ഷം കഴിഞ്ഞില്ലേ അതെന്നാണ് താരം പറയുന്നത്. ഇന്ത്യ മുഴുവന്‍ ആദ്യം സഞ്ചരിക്കണം. ഋഷികേശ്, ഹരിദ്വാര്‍ , കാശ്മീര്‍, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങള്‍ കാണണമെന്ന് ഏറെ ആഗ്രഹമുണ്ട്. പിന്നീട് യൂറോപ്പ് മുഴുവന്‍ കറങ്ങണം. ദുബയിലൊക്കെ ഇടയ്ക്ക് പോകാറുണ്ട്. കല്യാണ്‍ ജൂവലറിയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് മുംബയിലും ഹൈദരാബാദിലും പോയിരുന്നു.
എഴുത്ത്
എഴുതാനൊന്നും എനിക്കറിയില്ല. എഴുത്ത് വഴങ്ങില്ല. പിന്നെ അനുഭവങ്ങളും കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ മനസിലുണ്ട്. അത് മറ്റുള്ളവരോട് പറയാറുണ്ട്. അഭിനയവും നൃത്തവുമാണ് ഒരു പോലെ ഇഷ്ടം. ഓര്‍മവെച്ചപ്പോള്‍ മുതല്‍ നൃത്തം ചെയ്യുന്നു. ദിസവും നൃത്ത പരിശീലനമുണ്ട്. അതുകൊണ്ട് വല്ലപ്പോഴുമേ ജിമ്മില്‍ പോകാറുള്ളൂ. ചിട്ടയായ വ്യായാമം പണ്ടേയില്ല. ഭക്ഷണത്തിലൊക്കെ നിയന്ത്രണം വരുത്തും. എന്നാലും ഇഷ്ടപ്പെട്ട ചിലത് കണ്ടാല്‍ പിന്നെ എല്ലാം മറക്കും.
വായന
പണ്ടൊന്നും പുസ്തകം കൈ കൊണ്ട് തൊടില്ലായിരുന്നു. ഇപ്പോള്‍ അല്‍പസ്വല്‍പം വായിക്കാറുണ്ട്. എം.ടിയുടെ രണ്ടാമൂഴം ഏറെ ഇഷ്ടമാണ്. ചേതല്‍ഭഗത്ത്, ജുംബാലാഹരി എന്നിവരെയും ഇഷ്ടമാണ്. വായനയിലൂടെ ഒരുപാട് അനുഭവങ്ങള്‍ ലഭിക്കുന്നു. പുതിയ ലോകം, മനുഷ്യര്‍ , സംസ്‌ക്കാരം, കല, ആഹാരം, സ്വഭാവ വൈചിത്രങ്ങള്‍ അങ്ങനെ പലതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha