നിക്കാഹ് വീണ്ടും മാറ്റും... മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതായി കേസ്
നസ്രിയ പ്രധാന വേഷത്തിലഭിനയിച്ച തമിഴ് ചിത്രം തിരുമണം എന്നും നിക്കാഹിനെതിരെ കേസ്. ചിത്രം മുസ്ലീം വികാരങ്ങളെ വ്രണപ്പെടുത്തുന്നതായി കാട്ടി നല്‍കിയ പരാതിയിലാണ് ചെന്നൈ ഹൈക്കോടതി കേസ് രജിസ്റ്റര്‍ ചെയ്തരിക്കുന്നത്. ഷിയ മുസ്ലിം വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ചിത്രം എന്നാരോപിച്ചാണ് ചിത്രത്തിനെതിരെ കേസ്.
നസ്രിയയും ജയ്യുമാണ് നായികാ നായകന്‍മാര്‍ .ചിത്രത്തിന്‍രെ സംവിധായകന്‍ അനീഷ്, നിര്‍മാതാവ് ഓസ്‌കര്‍ രവിചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് ചെന്നൈ ഹൈക്കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തമിഴ് ചിത്രം വേലായുധത്തിലും സമാനമായ സീനുകള്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പരാതിയെ തുടര്‍ന്ന് നീക്കം ചെയ്തതായി ഇവര്‍ പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. ഇതിനിടെ തിരുമണം എന്നും നിക്കാഹിന്റെ റിലീസിംഗ് പല തവണ മാറ്റി വച്ചിരുന്നു. ജൂണില്‍ ചിത്രം റിലീസാകുമെന്ന് കരുതിയിരുന്നപ്പോഴാണ് പുതിയ കേസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha