വിദ്യാബാലന് 12 ഗെറ്റപ്പ്
ലേഡീ സൂപ്പര്‍സ്റ്റാര്‍ വിദ്യാബാലന് 12 ഗെറ്റപ്പ്. ബോബി ജാസൂസ് എന്ന ചിത്രത്തിനു വേണ്ടിയാണ് താരം 12 ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നത്. നടി ദിയ മിര്‍സയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുരുഷവേഷം കെട്ടി അഭിനയിക്കുന്നത് രസകരമായ അനുഭവമായിരുന്നെന്ന് വിദ്യ തന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. പാതി കഷണ്ടിയായും അഴുക്ക് പുരണ്ട പല്ലുകളുമായും ജോല്‍സ്യന്റെ വേഷത്തില്‍ സെറ്റില്‍ ചെന്ന തന്നെ ആരും തിരിച്ചറിയാതായപ്പോള്‍ അത്ഭുതപ്പെട്ടു. യഥാര്‍ത്ഥ ജീവിതത്തിലും പലപ്പോഴും വേഷം മാറി നടന്നിട്ടുണ്ട്. അന്നും തന്നെ ആരും തിരിച്ചറിഞ്ഞിട്ടില്ലെന്നും വിദ്യ കുറിക്കുന്നു.
ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയി കപൂര്‍ ഗൗരവക്കാരനായതിനാല്‍ ഇത്തരം കോമാളിത്തരങ്ങളൊന്നും പുള്ളിയുടെ അടുത്ത് കാണിക്കാനൊക്കില്ല. കഹാനി പോലെയല്ല പുതിയ ചിത്രം തമാശ കലര്‍ന്ന ത്രില്ലറാണ്. പട്ടണത്തിലെ ഒരു സാധാരണ പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ഡിറ്റക്ടീവ് വേഷങ്ങള്‍ ചെയ്യുന്നത് ഇന്ററസ്റ്റിംഗാണ്. വിവിധ വേഷങ്ങളില്‍ അന്വേഷണം നടത്തുന്നയാളുടെ കഥതന്നെയാണ് ഈ ചിത്രത്തിലേക്ക് ആകര്‍ഷിച്ചത്. കഹാനിയില്‍ ഒരു സാധാരണ പെണ്‍കുട്ടി പ്രകടിപ്പിക്കുന്ന അസാധാരണത്വമാണ് കാണുന്നത്. പക്ഷെ, ഇതില്‍ അങ്ങനെയല്ല.
മലയാളത്തില്‍ മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ മാധവിക്കുട്ടിയായി അഭിനയിക്കുന്ന ത്രില്ലിലാണ് താരം. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം അടുത്തവര്‍ഷം തുടങ്ങും. കമലിന്റെ ചക്രം എന്ന ചിത്രത്തിലൂടെയാണ് വിദ്യ സിനിമയില്‍ എത്തിയത്. എന്നാല്‍ ചിത്രം പകുതിക്ക് മുടങ്ങിപ്പോയി. പിന്നീട് തമിഴില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ മാറ്റി നിര്‍ത്തി. അതിനു ശേഷമാണ് ഹിന്ദിയില്‍ അവസരം ലഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha