അഞ്ജലി വീണ്ടും ക്യാമറയ്ക്ക് മുന്നില്‍
ഒളിവുജീവിതം അവസാനിപ്പിച്ച് തമിഴ് നടി അഞ്ജലി ക്യാമറയ്ക്ക് മുന്നിലെത്തി. ഒരു സംവിധായകനുമായുളള പ്രണയം കാരണം ഫാമിലി പ്രശ്‌നങ്ങള്‍ അഞ്ജലിക്ക് നേരിടേണ്ടിവന്നു. അതിനിടെ താരത്തെ ആരോ തട്ടിക്കൊണ്ട് പോയെന്ന് അമ്മ പരാതി നല്‍കിയിരുന്നു. സംവിധായകനൊപ്പം ഹൈദരാബാദില്‍ താമസിക്കുകയായിരുന്നു അഞ്ജലി. അങ്ങടിത്തെരു എന്ന ചിത്രത്തിലൂടെ എത്തിയ താരം പെട്ടെന്നാണ് തമിഴിലെ സ്റ്റാറായത്. മലയാളത്തില്‍ പയ്യന്‍സ് എന്ന പടത്തിലും അഭിനയിച്ചു.
രണ്ടാം വരവില്‍ ശ്രീവാസ് റെഡ്ഡി എന്ന തെലുങ്ക് നടന്റെ നായികയായാണ് അഞ്ജലി എത്തുന്നത്. ആദ്യം ഈ ഓഫര്‍ നിരസിക്കുകയും പിന്നീട് ചോദിച്ച് വാങ്ങുകയുമായിരുന്നു. നേരത്തെ ഉണ്ടായിരുന്ന ജനപ്രീതി വീണ്ടെടുക്കുകയാണ് താരത്തിന്റെ ലക്ഷ്യം. രണ്ടാനമ്മ ഭാരതി ദേവി തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് കാട്ടി കഴിഞ്ഞ ഏപ്രിലില്‍ താരം പൊലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഹൈദരാബാദിലേക്ക് പോയ താരത്തെ കാണാനില്ലെന്ന് കാട്ടി രണ്ടാനമ്മ ചെന്നൈ പൊലീസിന് പരാതി നല്‍കിയിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം അഞ്ജലി പൊലീസിന് മുമ്പാകെ ഹാജരായി. താന്‍ മുംബയില്‍ സ്വകാര്യ ആവശ്യത്തിന് പോയതാണെന്ന് പറഞ്ഞു. അതോടെയാണ് വിവാദങ്ങള്‍ അവസാനിച്ചത്.
പ്രമുഖ കമ്പനികളുടെ മോഡലായിരുന്ന താരം പരസ്യങ്ങളിലും സജീവമാകും. വീട്ടുകാരുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചെങ്കിലും താരം അവരോടൊപ്പമല്ല കഴിയുന്നത്. സിനിമയുടെ കാര്യങ്ങള്‍ നോക്കാന്‍ പുതിയ മാനേജരെ നിയമിച്ചിട്ടുണ്ട്. സെറ്റിലും മറ്റും കൂട്ടുവരാന്‍ രണ്ട് ആയമാരെയും കൂട്ടിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha