ജയറാമിന് പടമില്ല
നടന്‍ ജയറാമിന് പുതിയ ചിത്രം ആയിട്ടില്ല. യൂറോപ്യന്‍ ടൂറിലായ താരം അടുത്ത ദിവസമാണ് എത്തിയത്. ഉല്‍സാഹക്കമ്മിറ്റ് ശേഷം മലയാളത്തില്‍ ഒരു പടവും കമ്മിറ്റ് ചെയ്തിട്ടില്ല. കഥ കേട്ട ശേഷം നല്ല പ്രോജക്ടുകള്‍ മാത്രം ചെയ്യാനാണ് താരത്തിന്റെ തീരുമാനം. അതേസമയം കമലാഹാസന്റെ ഉത്തമവില്ലനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം ഇറങ്ങിയ ഉല്‍സാഹകമ്മിറ്റി, സലാംകാശ്മീര്‍ , ഒന്നും മിണ്ടാതെ തുടങ്ങിയ ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. സാറ്റലൈറ്റ് മൂല്യവും കുറവാണ്. അതുകൊണ്ട് ജയറാമിനെ നായകനായി സിനിമ ചെയ്യാന്‍ പലരും മടിക്കുന്നു.
കുറേ നാള്‍ മുമ്പ് സുരേഷ് ഗോപിക്കും ഇതേ സ്ഥിതിയായിരുന്നു. തുടര്‍ന്ന് കമ്മീഷണറിന്റെ രണ്ടാം ഭാഗത്തിലൂടെ തിരികെ വന്നെങ്കിലും രക്ഷപെട്ടില്ല. ഇപ്പോള്‍ അപ്പോത്തിക്കിരി എന്ന ചിത്രം അദ്ദേഹം പൂര്‍ത്തിയാക്കി. ജയറാമിന് താരമൂല്യം ഇല്ലാത്തതിനാല്‍ സത്യന്‍ അന്തിക്കാടും മടിച്ച് നില്‍ക്കുകയാണ്. ജയറാമിനെ നായകനാക്കി ഏറ്റവും കൂടുതല്‍ ചിത്രം ചെയ്ത ആളാണ് സത്യന്‍ . ജയറാമിന്റെ അടുത്ത സുഹൃത്തായ സംവിധായകന്‍ രാജസേനന്‍ അവസാനം ചെയ്ത ചിത്രങ്ങളെല്ലാം പരാജയമായതിനാല്‍ അദ്ദേഹം വിളിച്ചിട്ട് ജയറാം ഫോണ്‍ എടുത്തില്ലെന്ന് പറയുന്നു.
ഷാജി എന്‍ കരുണിന്റെ സ്വപാനത്തില്‍ അഭിനയിച്ചെങ്കിലും സാമ്പത്തിക വിജയം നേടാന്‍ കഴിയാത്തത് ജയറാമിന് തിരിച്ചടിയായി. ചിത്രത്തിന് അവാര്‍ഡ് ലഭിക്കുമെന്ന് പലരും പറഞ്ഞെങ്കിലും അതുണ്ടായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha