ദിലീപ് ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകര്‍ ആശങ്കയില്‍
മഞ്ജുവാര്യരുമായുള്ള ബന്ധം വേര്‍പെടുത്താന്‍ ദിലീപ് കോടതിയെ സമീപിച്ചതോടെ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകര്‍ ആശങ്കയില്‍ . ഈ മാസം 23നാണ് ഹര്‍ജി പരിഗണിക്കുന്നത്. പിന്നീട് കൗണ്‍സിലിംഗും മറ്റ് നടപടികളുമായി മുന്നോട്ട് പോകേണ്ടിവരും. അതിന് മാസങ്ങളോളം സമയം വേണ്ടിവരും. ഈ സമയത്തുള്ള മാനസിക പ്രശ്‌നങ്ങള്‍ ചിത്രങ്ങളുടെ ഷെഡ്യൂളുകളെ ബാധിച്ചേക്കാം. ഓണം മുന്‍കൂട്ടി ഒരുക്കുന്ന ചിത്രങ്ങളുമുണ്ട്. ഇതിന്റെ ചിത്രീകരണം നീട്ടുകയോ അല്ലെങ്കില്‍ ബ്രേക്ക് ആവുകയോ ചെയ്താല്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കാം.
ഷാഫി-രജപുത്ര ചിത്രം, പുതുമുഖ സംവിധായകന്റെ ഓണചിത്രം, ഞാന്‍ ആരാ മോന്‍ തുടങ്ങിയ 15 ഓളം ചിത്രങ്ങളാണ് അണിയറയിലുള്ളത്. മഞ്ജുവുമായുള്ള ബന്ധം വേര്‍പെടുത്തുന്നത് തല്‍ക്കാലത്തേക്കെങ്കിലും ദിലീപിന്റെ ഇമേജിനെ ബാധിക്കുമോ എന്നും ആശങ്കയുണ്ട്. സ്ത്രീകളും കുട്ടികളുമാണ് ദിലീപിന്റെ പ്രധാന പ്രേക്ഷകര്‍. ഹൗ ഓള്‍ഡ് ആര്‍യുവിലൂടെ ദിലീപിനെ സ്ത്രീവിരുദ്ധനാക്കാന്‍ ശ്രമിച്ചതായി വ്യാപകമായ പ്രചരണം അഴിച്ച് വിട്ടിട്ടുണ്ട്. ഇതൊക്കെ താരത്തെ മാനസികമായി തളര്‍ത്തിയിട്ടുണ്ട്. അതൊക്കെ സിനിമകളെ ബാധിക്കുമോ എന്നും സംശയമുണ്ട്.
എന്നാല്‍ സിനിമകളെ ബാധിക്കാത്ത രീതിയില്‍ എല്ലാം ഭംഗിയായി നടക്കുമെന്നാണ് ദിലീപുമായി അടുത്ത വൃത്തങ്ങള്‍പറയുന്നത്. മാധ്യമങ്ങളിലൂടെ പ്രശ്‌നം വഷളാക്കാഞ്ഞത് ഇതിന്റെ ഭാഗമായാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha