അമലാ പോളും സംവിധായകന്‍ വിജയ്‌യും വിവാഹിതരായി
അമലാ പോളും സംവിധായകന്‍ വിജയ്‌യും വിവാഹിതരായി. വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ വള്ളിഅമ്മയ് ഹാളിലായിരുന്നു വിവാഹം. ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തില്‍ താരങ്ങളായ അജിത്, വിജയ്, വിക്രം, മണിരത്‌നം, ബാല, ആര്യ, അബ്ബാസ്, അനുഷ്‌ക തുടങ്ങിയ വലിയ താരനിര പങ്കെടുത്തു. മുഖര്‍ജി എന്ന ഡിസൈനര്‍ തുന്നിയ കാഞ്ചീവരം സാരിയുടുത്താണ് അമല ചടങ്ങിനെത്തിയത്. വിജയ് മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചത്. മൈന എന്ന ചിത്രത്തിലൂടെ തമിഴകത്തെത്തിയ മലയാളിയായ അമലാപോള്‍ അവിടുത്തെ തിരക്കുള്ള താരമാണ്.
ലാല്‍ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അമല സിനിമയിലെത്തിയത്. ദൈവത്തിരുമകന്‍ എന്ന വിജയ് യുടെ ചിത്രത്തില്‍ അമല നായികയായിരുന്നു. വിക്രമായിരുന്നു നായകന്‍. ആ ചിത്രത്തിന്റെ ലൊക്കേഷനില്‍വെച്ചാണ് ഇരുവരും സൗഹൃമാകുന്നതും പിന്നീട് പ്രണയിക്കുന്നതും. മലയാളത്തില്‍ റണ്‍ ബേബി റണ്‍, ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. മിലിയില്‍ അഭിനയിക്കുമ്പോഴാണ് വിവാഹം കഴിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha