കായല്‍ കയ്യേറിയ സംഭവം; നടന്‍ ജയസൂര്യയ്‌ക്കെതിരെ നഗരസഭ നടപടിക്ക്
കായല്‍ കയ്യേറിയ സംഭവത്തില്‍ നടന്‍ ജയസൂര്യയ്‌ക്കെതിരെ നഗരസഭ നടപടിക്ക്. ജയസൂര്യയുടെ കൊച്ചി കടവന്ത്രയിലുള്ള വീടും സ്ഥലവും താലൂക്ക് സര്‍വെയറെ കൊണ്ട് അളന്ന് തിട്ടപ്പെടുത്തും. ജയസൂര്യ കായല്‍ കയ്യേറിയതായുള്ള പരാതിയില്‍ നഗരസഭ സിറ്റിംഗ് നടത്തി. ജയസൂര്യയ്ക്ക് വേണ്ടി അഭിഭാഷകന്‍ ഹാജരായി.
പരാതിക്കാരനായ ഗിരീഷ്ബാബുവും സിറ്റിംഗില്‍ പങ്കെടുത്തിരുന്നു. കായല്‍ കയ്യേറി ജയസൂര്യ നിര്‍മിച്ച ബോട്ടുജെട്ടിയും ചുറ്റുമതിലും പൊളിച്ചുനീക്കണമെന്ന ഉത്തരവ് നഗരസഭ നടപ്പാക്കാത്തത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ നഗരസഭ ഇന്ന് സിറ്റിംഗ് നടത്തുകയും താലൂക്ക് സര്‍വെയറെ വെച്ച് ജയസൂര്യയുടെ വീടും സ്ഥലവും അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനിക്കുകയുമായികരുന്നു. സിറ്റിംഗില്‍ പരാതിക്കാരനായ ഗിരീഷ് ബാബുവും ജയസൂര്യയ്ക്ക് വേണ്ടി അഭിഭാഷകനും ഹാജരായി. ആര്‍ക്കും ഉപദ്രവമില്ലാത്തതിനാല്‍ ബോട്ടുജെട്ടിയും ചുറ്റുമതിലും പൊളിച്ചുമാറ്റേണ്ടതുണ്ടോ എന്ന് ജയസൂര്യയുടെ അഭിഭാഷകന്‍ ചോദിച്ചു.
കായല്‍ കയ്യേറി ജയസൂര്യ നിര്‍മിച്ച ബോട്ടുജെട്ടിയും ചുറ്റുമതിലും 14 ദിവസത്തിനകം പൊളിച്ചുമാറ്റണമെന്ന് നാല് മാസം മുമ്പാണ് നഗരസഭ ഉത്തരവ് പുറത്തിറക്കിയത്. കൊച്ചി നഗരസഭ പരിധിയില്‍ കടവന്ത്ര ഭാഗത്തായാണ് നടന്‍ ജയസൂര്യ കായല്‍ പുറമ്പോക്ക് കയ്യേറിയത്. ഇതിനെതിരെ ഗിരീഷ് ബാബു എന്ന പൊതുപ്രവര്‍ത്തകന്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ നഗരസഭയ്ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നഗരസഭ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ സംഭവം അന്വേഷിക്കുകയും ജയസൂര്യ കായല്‍ പുറമ്പോക്ക് കയ്യേറിയതായി കാട്ടി നഗരസഭയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ജെട്ടിയും മതിലും പൊളിച്ചുമാറ്റാന്‍ നഗരസഭ ഉത്തരവിട്ടു. ഉത്തരവ് കൈപ്പറ്റി 14 ദിവസത്തിനകം ഉത്തരവ് പാലിക്കാന്‍ ജയസൂര്യയോ നഗരസഭയോ ഇതുവരെയോ തയ്യാറായിരുന്നില്ല. തുടര്‍ന്ന് സംഭവം വിവാദമാകുകയായിരുന്നു. കെഎംവിആര്‍ 1999 കേരള മുനിസിപ്പല്‍ ആക്ട്‌സെക്ഷന്‍ 557 എന്നിവയുടെ ലംഘനമാണ് നടന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. നിര്‍മ്മാണം തീരദേശപരിപാലന നിയമം ലംഘിച്ചാണെന്നും ആക്ഷേപമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha