വിദ്യാബാലന്‍ ഗര്‍ഭം ധരിക്കലും വിവാഹ മോചനവും ഒരുമിച്ച്
തന്റെ ഗര്‍ഭം ധരിക്കലും വിവാഹമോചനവും ഒരുമിച്ച് നടന്നെന്ന് നടി വിദ്യാബാലന്‍. ഒന്നല്ല പത്ത് വട്ടമാണ് ഗര്‍ഭിണിയായതെന്നും താരം. ഫെമിനയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ പത്തു മാസത്തിനിടയില്‍ ഞാന്‍ പത്തുവട്ടം ഗര്‍ഭിണിയായെന്ന വാര്‍ത്തകള്‍ വായിച്ചു. ഇങ്ങനെപോയാല്‍ പുരാണത്തിലെ ഗാന്ധാരിയെവരെ ഞാന്‍ കടത്തിവെട്ടും. എന്നെ ഗര്‍ഭിണിയാക്കുന്നതില്‍ മാധ്യമങ്ങള്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹത്തിന് മുമ്പേ തുടങ്ങിയ ഗോസിപ്പുകള്‍ ഇപ്പഴും അവസാനിച്ചിട്ടില്ല.
വിവാഹം കഴിഞ്ഞ് ഏറെനാള്‍ കഴിഞ്ഞപ്പോള്‍ വിദ്യ വിവാഹമോചിതയാകാന്‍ പോകുന്നു എന്നായിരുന്നു വാര്‍ത്ത. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുമിച്ച് കാണാന്‍ പോലും സമയം കിട്ടാറില്ല. അതുകൊണ്ടാണ് ഈ തീരുമാനം എന്നായിരുന്നു വാര്‍ത്ത. അധികം താമസിക്കാതെയാണ് ഗര്‍ഭിണായാണെന്ന കാര്യം പുറത്തുവന്നത്. അത് വായിച്ച് താന്‍ തന്നെ അത്ഭുതപ്പെട്ടു പോയി. വിവാഹശേഷം ഗോസിപ്പുകള്‍ മാത്രമേ കേള്‍ക്കുന്നുള്ളു. സുജോയ് ഘോഷിന്റെ ചിത്രം വേണ്ടെന്ന് വച്ചതും ആളുകള്‍ ഗോസിപ്പാക്കി. ഞാന്‍ സിനിമവിടുകയാണെന്നുവരെ പറഞ്ഞു. എന്തുകൊണ്ട് ഇത്തരം ഗോസിപ്പുകള്‍ പുരുഷന്മാരെക്കുറിച്ച് വരുന്നില്ലെന്ന് മനസിലാകുന്നില്ല.
പല പ്രമുഖ നടന്മാരും പല ചിത്രങ്ങളും ഉപേക്ഷിയ്ക്കാറുണ്ട്. എന്നാല്‍ അവരാരും സിനിമ വിടുകയാണെന്ന് ആരും പറഞ്ഞുകേള്‍ക്കാറില്ല. പലരും ചിത്രങ്ങള്‍ ഉപേക്ഷിയ്ക്കുന്നത് ഒന്നുകില്‍ ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവകാരണമായിരിക്കും. നടിമാര്‍ ഇടവേള എടുക്കുമ്പോള്‍ മാത്രം ഗോസിപ്പുകളുണ്ടാകുന്നു. വിവാഹിതയായ സ്ത്രീയ്ക്ക് ഗര്‍ഭം മാത്രമാണോ പ്രശ്‌നം അവള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും വരാന്‍ പാടില്ലെന്നുണ്ടോ വിദ്യ ചോദിയ്ക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha