നടി പ്രിയരാമനും വിവാഹബന്ധം വേര്‍പെടുത്തി
നടി പ്രിയരാമനും വിവാഹബന്ധം വേര്‍പെടുത്തി. 1999 ലാണ് നടന്‍ രഞ്ജിത്തിനെ പ്രിയാരാമന്‍ വിവാഹം കഴിച്ചത്. ഇരു വീട്ടുകാരുടേയും സമ്മതത്തോടെ ഇവരുടെ വിവാഹം നടന്നു. രണ്ട് ആണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത് ആദിത്യ, ആകാശ്. തങ്ങളുടെ ബന്ധത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വന്നതോടെ ഇരുവരും ഒന്നിച്ചാണ് വിവാഹമോചനത്തിന് കേസ് കൊടുത്തത്. കുട്ടകളുടെ വളര്‍ച്ചയില്‍ മാതാവിന്റെ സ്‌നേഹവും പരിചരണവും അത്യാവശ്യമായതിനാല്‍ രഞ്ജിത്ത് തന്നെ കുട്ടികളുടെ ചുമതല പ്രിയയെ ഏല്‍പ്പിച്ചു. അങ്ങനെ 15 വര്‍ഷത്തെ നീണ്ട ദാമ്പത്യം അവസാനിച്ചു.
ദാമ്പത്യത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തതോടെ ഇരുവരും ഏറെനാളായി പിരിഞ്ഞ് കഴിയുകയായിരുന്നു. 1993ല്‍ വള്ളി എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ പ്രിയാരാമന്‍ തുടര്‍ന്ന് അഭിനയിച്ച നേശം പുതുസ് എന്ന ചിത്രത്തിലെ നായകനുമായി പ്രണയത്തിലായി. ഇതിനിടയില്‍ ഐ.വി ശശിയുടെ അര്‍ത്ഥനയിലൂടെ മലയാളത്തിലുമെത്തി. ജോഷിയുടെ സൈന്യത്തിലും ഷാജികൈലാസിന്റെ ആറാം തമ്പുരാനിലും അഭിനയിച്ചു. രാജമാണിക്യം, നാട്ടുരാജാവ്, താന്തോന്നി എന്നീ ചിത്രങ്ങളിലും രഞ്ജിത് ശ്രദ്ധേയമായ വേഷംചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha