ശസ്ത്രക്രിയയിലൂടെ ഷാറൂഖ് താടിയെല്ല് ഉയര്‍ത്തി
ശസ്ത്രക്രിയയിലുടെ താടിയെല്ല് ഉയര്‍ത്തി ഷാറൂഖാന്‍ കൂടുതല്‍ സുന്ദരനായി. പ്രായമാകുമ്പോള്‍ താടിക്കും കഴിത്തിനും ഇടയിലുള്ള പേശികള്‍ അയയാതിരിക്കാനാണ് താരം ശസ്ത്രക്രിയ ചെയ്തത്. ഇംഗ്ലണ്ടിലായിരുന്നു ഓപ്പറേഷന്‍. സൗന്ദര്യം നിലനിര്‍ത്താന്‍ ബോളിവുഡിലെ പല താരങ്ങളും പലതും ചെയ്യുന്നുണ്ടെങ്കിലും ഇത്തരം ഓപ്പറേഷന്‍ നടത്തുന്ന ആദ്യ താരമാണ് ഷാറൂഖ്. വിശ്രമത്തിനു ശേഷം പുതിയ ചിത്രത്തിലഭിനയിച്ചു തുടങ്ങി.
അഭിഷേക് ബച്ചന്‍ , ദീപിക പദുക്കോണ്‍ , സോനു സൂദ്, ബൊമന്‍ ഇറാനി, ജാക്കി ഷറോഫ്... വന്‍ താരനിര അണിനിരക്കുന്ന ചിത്രം ഫറഖാനാണ് സംവിധാനം ചെയ്യുന്നത്. ഹാപ്പി ന്യൂഇയര്‍ എന്ന ചിത്രത്തില്‍ ദീപിക പാദുക്കോണാണ് നായിക. ദീപാവലിയ്ക്കു ചിത്രം റിലീസ് ചെയ്യണമെന്ന പ്രതീക്ഷയില്‍ രാപകലുകളില്ലാതെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ലൊക്കേഷനില്‍ ഷാറൂഖിന്റെ ഇളയമകന്‍ എബ്രാം എത്തിയിരുന്നു. വാടക ഗര്‍ഭപാത്രത്തിലൂടെയാണു ഷാരുഖും ഗൗരിയും കുഞ്ഞിനെ ജനിപ്പിച്ചത്. ഇത് ഏറെ വിവാദമായിരുന്നു. കുഞ്ഞിനെ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ നിന്നു അകറ്റി നിറുത്തിയിരിക്കുകയായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു എബ്രാമിന്റെ ഒന്നാം പിറന്നാള്‍. അച്ഛനെ പോലെ നുണക്കുഴിയുള്ള രാജകുമാരന്‍ എന്നാണ് അമിതാഭ് ബച്ചന്‍ കുട്ടിയെക്കുറിച്ച് പറഞ്ഞത്. ആര്യന്‍ , സുഹ്ന എന്നിവരാണ് മറ്റ് മക്കള്‍. മൂത്ത മകന് 17 വയസുണ്ട്. മകള്‍ക്ക് പതിന്നാലും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha