പ്രിതി സിന്റ അമേരിക്കയിലേക്ക്
വിവാദങ്ങള്‍ക്കിടയില്‍ പ്രീതി സിന്റ അമേരിക്കയിലേക്ക് പറക്കുന്നു. നെസ് വാഡിയയുമായുള്ള ബന്ധം തകര്‍ന്നതോടെ താരം മാനസികമായി തളര്‍ന്നു. വാഡിയയ്‌ക്ക് പുതിയ കാമുകിയായതാണ് പ്രീതിയെ ചൊടിപ്പിച്ചത്. തുടര്‍ന്നാണ് പീഡിപ്പിച്ചെന്ന് പരാതി നല്‍കിയത്. ഐപിഎല്ലിലെ സ്വന്തം ടീമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓഹരികള്‍ വിറ്റ ശേഷമാണ് അമേരിക്കയിലേക്ക് പറക്കുന്നത്. തിരക്കില്ലാത്ത സമയങ്ങളിലെല്ലാം താരം അമേരിക്കയിലാണ് ചെലവഴിക്കുന്നത്. അവിടെ വീട് വാങ്ങിയിട്ടുണ്ട്. അവിടെ മോഡലിംഗും ഡാന്‍സ് പരിപാടികളും അവതരിപ്പിക്കുന്നു്.
ലോസ് ഏഞ്‌സല്‍സില്‍ പ്രീതിക്ക് ഒരു സുഹൃത്തുണ്ട്. അയാള്‍ വഴി ഒരു അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയിട്ടുണ്ട്. അവിടെ താമസിച്ച് കേസ് തുടരാനാണ് താരത്തിന്റെ തീരുുമാനം. അതേസമയം അമേരിക്കയിലെ ബിസിനസ് നോക്കി നടത്താനാണ് പോകുന്നതെന്നും അറിയുന്നു. മെയ് 30 ന് നടന്ന കിംഗ്‌സ് ഇലവന്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് മത്സരത്തിനിടയില്‍ സ്റ്റേഡിയത്തില്‍ വെച്ച് നെസ് വാഡിയ കായികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് പ്രീതി പരാതി നല്‍കിയതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായത്. നെസ് വാഡിയയെ ബന്ധപ്പെടാന്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും വാഡിയ പുറത്താണെന്ന വിവരമാണ് ലഭിച്ചത്. പ്രീതിയെ ഉപദ്രവിക്കരുതെന്ന് പറഞ്ഞ് മുംബൈ അധോലോകത്ത് നിന്നും ഭീഷണി ലഭിച്ചിട്ടുന്നെ് കാണിച്ച് വാഡിയ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.
പ്രീതിക്ക് സിനിമകളും പരസ്യ ചിത്രങ്ങളും ഇല്ലാതായതോടെയാണ് വാഡിയയുമായി അടുത്തത്. അഞ്ച് വര്‍ഷമായി ഇരുവരും ഒരുമിച്ച് താമസിച്ച് വരുകയായിരുന്നു. അതിനിടയില്‍ വാഡിയ പുതിയ കാമുകിയെ തേടി പോയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് മുംബയിലെ ടാബ്‌ളോയ്‌ഡുകള്‍ പറയുന്നു. അതേസമയം പ്രീതിയുടെ കയ്യില്‍ വേത്ര പണം ഇല്ലാത്തതിനാലാണ് വാഡിയ കൈവിട്ടതെന്നും ആരോപണമുണ്ട്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ വാഡിയ പണം നല്‍കുമെന്നും അറിയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha