അനൂപ് മേനോന്റെ കല്യാണം ഈ വര്‍ഷം നടന്നേക്കും
തിരക്കഥാകൃത്തും നടനുമായ അനൂപ് മേനോന്റെ വിവാഹം ഈ വര്‍ഷം നടന്നേക്കും. പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഭാവനയും അനൂപ് മേനോനും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ് അനൂപ് വിവാഹക്കാര്യം പറഞ്ഞത്. എന്നാല്‍ വധു ആരെന്ന് പറഞ്ഞിട്ടില്ല. ഈ വര്‍ഷം തന്റെ വിവാഹം ഉണ്ടെന്ന് ഭാവനയും പറഞ്ഞിട്ടുണ്ട്. പക്ഷെ, വരന്‍ അനൂപ് മേനോനല്ലെന്നാണ് അറിയുന്നത്. മുമ്പ് അനൂപും മേഘ്‌നാരാജും പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പക്ഷെ, ഇരുവരും അത് നിഷേധിച്ചിരുന്നു.
ട്രിവാന്‍ട്രം ലോഡ്ജിലെ അശ്‌ളീല കമന്റുകള്‍ കുടുംബ പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ചതിനാല്‍ ഇനി അത്തരം സിനിമകള്‍ എഴുതില്ലെന്നും അനുപ് പറഞ്ഞു. സീരിയലുകളിലൂടെയാണ് താന്‍ സിനിമയിലെത്തിയത്. കുടുംബപ്രേക്ഷകരാണ് തന്നെ വലുതാക്കിയത്. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതൊന്നും ചെയ്യില്ല. ലാല്‍ ജോസിന്റെ വിക്രമാദിത്യനു വേണ്ടി അഞ്ച് കിലോ കുറച്ചു. മുപ്പത്തഞ്ച് മുതല്‍ 55 വയസുവരെ കടന്നു പോകുന്ന കഥപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം അവതരിപ്പിക്കാന്‍ അനൂപ് തന്നെ വേണമെന്ന് ലാല്‍ ജോസിന് നിര്‍ബന്ധമായിരുന്നു. ലാല്‍ ജോസിന്റെ പടത്തില്‍ ആദ്യമായാണ് അനൂപ് അഭിനയിക്കുന്നത്.
ഡോള്‍ഫിന്‍ ബാറാണ് അനൂപിന്റെ പുതിയ ചിത്രം. സുരേഷ്‌ഗോപിയാണ് നായകന്‍. സജിസുരേന്ദ്രന്റെയും വി.കെ പ്രകാശിന്റെയും അടുത്ത സിനിമകളില്‍ അനൂപും ജയസൂര്യയുമാണ് പ്രധാന താരങ്ങള്‍. ഇരുവരും അഭിനയിച്ച ബ്യൂട്ടിഫുള്‍, കോക്ക്‌ടെയില്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ എന്നിവ സാമ്പത്തിക ലാഭം ഉണ്ടാക്കിയ സിനിമകളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha