സിബിമലയിലിന്റെ ചിത്രത്തില്‍ ജയറാമും പ്രിയാമണിയും
സിബിമലയില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമും പ്രീയാമണിയും ജോഡികളാകുന്നു. കെ.ഗിരീഷ് കുമാറിന്റേതാണ് തിരക്കഥ. തമിഴിലും മലയാളത്തിലും സെലക്ടീവായി അഭിനയിക്കാന്‍ തീരുമാനിച്ച പ്രീയാമണി കഥാപാത്രം ഏറെ ഇഷ്ടപ്പെട്ടതു കൊണ്ടാണ് ഈ ചിത്രം കമ്മിറ്റ് ചെയ്തത്. അതുകൊണ്ടാണ് ടി.വി റിയാലിറ്റി ഷോയുടെ ജഡ്ജായ താന്‍ കുറച്ച് ദിവസത്തേക്ക് അവധിയെടുക്കാന്‍ തീരുമാനിച്ചതെന്നും താരം പറഞ്ഞു. മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ജയറാമിനൊപ്പം ആദ്യമായാണ് അഭിനയിക്കുന്നത്.
ഒന്നും മിണ്ടാതെ, ഉല്‍സാഹക്കമ്മിറ്റി എന്നീ ചിത്രങ്ങള്‍ പരാജയപ്പെട്ട ജയറാമിന് പുതിയ ചിത്രങ്ങളില്ലായിരുന്നു. അതിനിടയിലാണ് സിബി മലയില്‍ പുതിയ പ്രോജക്ടുമായി സമീപിച്ചത്. സിനിമയില്ലാത്തതിനാല്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ കീഴില്‍ തായമ്പക പരിശീലിക്കുകയായിരുന്നു ജയറാം. പഴയ പോലെ സാറ്റലൈറ്റ് അവകാശവും പ്രേക്ഷകരും ജയറാം സിനിമകള്‍ക്കില്ല. അതുകൊണ്ട് അദ്ദേഹത്തെ വച്ച് സിനിമ എടുക്കാന്‍ നിര്‍മാതാക്കള്‍ മടിക്കുകയാണ്. മുമ്പ് ജയറാമും സിബി മലയിലും കെ.ഗിരീഷ് കുമാറും ഒന്നിച്ച അമൃതം എന്ന സിനിമ പരാജയമായിരുന്നു.
കെ.ഗിരീഷ് കുമാര്‍ അടുത്തിടെ എഴുതിയ പട്ടം പോലെ, വെറുതെയല്ല ഭാര്യ തുടങ്ങിയ ചിത്രങ്ങള്‍ പരാജയമായിരുന്നു. സിബി മലയില്‍ ഒരു സൂപ്പര്‍ ഹിറ്റ് ണ്ടാക്കിയിട്ട് വര്‍ഷങ്ങളായി. അതിനാല്‍ ഈ ചിത്രം എങ്ങനെയും ഹിറ്റാക്കാനുള്ള ശ്രമത്തിലാണ് മൂവരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha