സത്യന് അന്തിക്കാടും മഞ്ജുവിനെ ഒഴിവാക്കി
ദീലീപിന്റെ നിര്‍ബന്ധത്തിനു വഴങ്ങി പലരും തങ്ങളുടെ ചിത്രങ്ങളില്‍ നിന്ന് മഞ്ജുവാര്യരെ ഒഴിവാക്കുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സത്യന് അന്തിക്കാടും തന്റെ സിനിമയില്‍ മഞ്ജുവില്ലെന്ന് പ്രഖ്യാപിച്ചു. പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി മഞ്ജുവിനെ നോക്കുന്നുണ്ടെന്ന് അന്തിക്കാട് ആദ്യം പറഞ്ഞിരുന്നു. കഥാപാത്രത്തിന്റെ റേഞ്ച് അനുസരിച്ചായിരിക്കും അതെന്നും പറഞ്ഞിരുന്നു. സ്നേഹവീടിന് ശേഷം ലാലും അന്തിക്കാടും ഒന്നിയ്ക്കുന്ന ചിത്രത്തിന് രഞ്ജന്‍ പ്രമോദാണ് തിരക്കഥയൊരുക്കുന്നത്.
നായികയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തേ സത്യന് അന്തിക്കാടിന്റെ ചിത്രത്തിലൂടെയാണ് മഞ്ജു തിരിച്ചെത്തുകയെന്ന് പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ അന്തിക്കാട് ആ വാര്‍ത്ത നിഷേധിച്ചു. പക്ഷേ മഞ്ജു അഭിനയിക്കുമെങ്കില്‍ ഒരു ചിത്രം ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. മഞ്ജുവും ദീലീപും തമ്മിലുള്ള ബന്ധം വഴളായപ്പോള് സത്യന് അന്തിക്കാടും ഇടപെട്ടിരുന്നു. എന്നാല്‍ ഇരുവരെയും ഒന്നിപ്പാക്കാനായില്ല. ദിലീപിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രഞ്ജിത്ത് തന്റെ ചിത്രത്തില്‍ നിന്ന് മഞ്ജുവിനെ ഒഴിവാക്കിയിരുന്നു.
തിരിച്ചുവരവ് ചിത്രമായ ഹൗ ഓള്‍ഡ് ആര് യു പലതരം ചര്‍ച്ചകള്‍ക്കും പദ്ധതികള്‍ക്കും പ്രോത്സാഹനം നല്‍കിക്കൊണ്ട് മുന്നേറുകയാണ്. അടുത്തകാലത്ത് സാമൂഹികതലത്തില്‍ ഇത്രയധികം ചര്‍ച്ചയാവുകയും മാതൃകയാക്കപ്പെടുകയും ചെയ്ത മറ്റൊരു ചിത്രമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha