മഞ്ജുവാര്യര്‍ വീട്ടമ്മയാകുന്നു
മഞ്ജുവാര്യര്‍ വീണ്ടും വീട്ടമ്മയാകുന്നു. സംവിധായകനും നടനുമായ ജോയ് മാത്യു തിരക്കഥയെഴുതുന്ന ചിത്രത്തിലാണ് മഞ്ജു വീണ്ടും വീട്ടമ്മയാകുന്നത്. മഞ്ജു വീട്ടമ്മയായ ഹൗ ഓള്‍ഡ് ആര്‍ യു സൂപ്പര്‍ഹിറ്റിലേക്ക് നീങ്ങുകയാണ്. പുതിയ ചിത്രത്തില്‍ ജോയ് മാത്യു ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുമുണ്ട്. എപ്പോഴും സസ്‌പെന്‍ഷനിലാകുന്ന ഒരു പൊലീസ് ഓഫീസറുടെ വേഷമാണ് അദ്ദേഹത്തിന്. ഷട്ടറിനു ശേഷം അഭിനയത്തിന്റെ തിരക്ക് കാരണം എഴുത്തിലേക്ക് തിരിയാന്‍ കഴിഞ്ഞില്ലെന്ന് ജോയി മാത്യു പറഞ്ഞു. തിരക്ക് കാരണമാണ് സംവിധാനം തല്‍ക്കാലത്തേക്ക് മാറ്റിവെച്ചത്. പുതിയ ചിത്രം അനീഷ് അന്‍വറാണ് സംവിധാനം ചെയ്യുന്നത്. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആളാണ് അനീഷ് അന്‍വര്‍.
വീട്ടമ്മയായ യുവതി ചില അവിചാരിതമായ സാഹചര്യങ്ങളില്‍ എത്തിപ്പെടുകയും അവിടെ അവര്‍ ട്രാപ്പിലാവുകയും ചെയ്യുന്നു. തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. ഒരു ക്രൈം ത്രില്ലറായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് ജോയ് മാത്യു പറഞ്ഞു. എല്ലാ ദിവസവും മഞ്ജുവാര്യരുടെ പുതിയ ചിത്രങ്ങളെ കുറിച്ച് ധാരാളം വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചത് ജോയ് മാത്യു -അനീഷ് അന്‍വര്‍ ടീമിന്റെ സിനിമയാണ്. അതേസമയം പരസ്യചിത്രങ്ങളില്‍ അഭിനയിക്കുകയും കഥകള്‍ കേള്‍ക്കുകയും ചെയ്യുന്നുണ്ട് മഞ്ജു.
ദിലീപുമായുള്ള സൗഹൃദം കാരണം പലരും മഞ്ജുവിനെ വെച്ച് സിനിമ ചെയ്യാന്‍ മടിക്കുന്നുണ്ട്. എന്നാല്‍ മഞ്ജു അഭിനയിക്കുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്ന് ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്. വിവാഹമോചന ഹര്‍ജി നല്‍കിയതും അത് കൊണ്ട് തന്നെ. ഈ മാസം 23ന് ഇരുവരെയും കോടതി വിളിപ്പിച്ചിരുന്നു. എന്നാല്‍ മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കരുതെന്ന് ദിലീപ് കോടതിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയതിനാല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha