ജൂനിയര്‍ ആലിയാ ഭട്ട് മുംബൈയ്‌ക്ക്
അപകടത്തിന് ശേഷം സിനിമയിലേക്ക് മടങ്ങിവന്ന യുവനടി സുവര്‍ണ തോമസിന് മറ്റൊരു കോംപ്ലിമെന്റ്. ജൂനിയര്‍ ആലിയാ ഭട്ട് എന്നാണ് സുവര്‍ണയെ ഇപ്പോള്‍ പലരും വിളിക്കുന്നത്. ബോളിവുഡിലെ സൂപ്പര്‍താരം ആലിയയുടെ ഛായ എനിക്ക് ഉണ്ടെന്ന് പറയുന്നതില്‍ സന്തോഷമേ ഉള്ളെന്ന് താരം പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് സുവര്‍ണ ഫ്‌ളാറ്റിന്റെ നാലാം നിലയില്‍ നിന്ന് താഴെ വീണത്. അപകടം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ വെട്രി സെല്‍വന്‍ എന്ന തമിഴ് പടം റിലീസ് ആകുന്നതും ഏറെ സന്തോഷം നല്‍കുന്നു. ഏന്‍ ഇന്ത മയക്കം എന്ന ചിത്രം കൂടി ഉടന്‍ പുറത്തിടങ്ങും. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ ലീഡ് റോളാണ് സുവര്‍ണയ്ക്ക്.
എട്ട് വര്‍ഷത്തോളം സുവര്‍ണ കിടപ്പിലാകുമെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞിരുന്നത്. പക്ഷെ, ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും നടന്ന് തുടങ്ങി. ഫിസിയോത്തറാപ്പി ചെയ്യുന്നുണ്ട്. ഓടുന്നതിനും നൃത്തം ചെയ്യുന്നതിനും പ്രശ്‌നമില്ല. ശരീരത്തില്‍ മുറുവള്‍ ഉണ്ടാകാത്തത് വലിയ ഭാഗ്യമായി. അപടകസ്ഥലത്തു നിന്ന് ആസ്പത്രിയിലേക്ക് കൊണ്ടു പോയപ്പോള്‍ ഒരു തുള്ളി രക്തപോലും സുവര്‍ണയുടെ ശരീരത്ത് നിന്ന് പൊടിഞ്ഞിരുന്നില്ല. വീഴ്ചയുടെ ആഘാതത്തില്‍ നടുവിന് പരിക്ക് പറ്റി. അത് കാരണം ശസ്ത്രക്രീയ വേണ്ടി വന്നു.
സുഖം പ്രാപിച്ചതോടെ പുതിയ ഓഫറുകള്‍ വരുന്നുണ്ട്. തമിഴ് സംവിധായകന്‍ ബാലയാണ് ആദ്യം വിളിച്ചത്. എന്നാല്‍ പ്ലസ് ടു പരീക്ഷ എഴുതാന്‍ കഴിയാഞ്ഞ താരം സപ്ലിമെന്ററിയായി ഉടന്‍ അത് എഴുതിയെടുക്കാനുള്ള ശ്രമത്തിലാണ്. അതിന് ശേഷം മുംബൈയില്‍ ഡിഗ്രിക്ക് ചേരണമെന്നാണ് ആഗ്രഹം. അപകടം നടന്ന ശേഷം ചികില്‍സ മുംബൈയിലായിരുന്നു. കുറച്ചുനാള്‍ കൂടി ചികില്‍സ അവിടെ വേണം. അതിനാലാണ് മുംബയ്ക്ക് പോകുന്നത്. എന്നാല്‍ ഡാന്‍സും മറ്റും മുടക്കില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha