നിത്യമേനോന്‍ കവിത എഴുതുന്നു
നിത്യാമേനോന്‍ കവിതയെഴുതുന്നു, ആരും കാണാതെ. അതൊക്കെ തന്റെ വ്യക്തിപരമായ സന്തോഷങ്ങളാണെന്ന് താരം പറഞ്ഞു. അല്ലാതെ പലതും എഴുതാറുണ്ട്. അതൊന്നും പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. പത്രപ്രവര്‍ത്തനം പഠിച്ചെങ്കിലും താനൊരു നല്ല ജേര്‍ണലിസ്റ്റല്ലെന്നാണ് നിത്യ പറയുന്നത്. ബാഗ്ലൂര്‍ ഡെയ്‌സ് സൂപ്പര്‍ഹിറ്റായെങ്കിലും ഉടനെങ്ങും മലയാളത്തില്‍ അഭിനയിക്കുന്നില്ല. വിസാഗ് എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുകയാണ്. തെലുങ്കിലെ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് നിത്യ 22 ഫീമെയില്‍ കോട്ടയത്തിന്റെ തെലുങ്ക് പതിപ്പില്‍ നായികയായിരുന്നു.
ബോളിവുഡില്‍ നിന്ന് ധാരാളം ഓഫറുകള്‍ ഉണ്ടെങ്കിലും അഭിനയിക്കാന്‍ വേണ്ടി അഭിനയിക്കില്ലെന്ന് നിത്യ പറഞ്ഞു. പുതുമയുള്ള തിരക്കഥയാണെങ്കില്‍ നോക്കാം. അല്ലാതെ ബോളിവുഡ് പോലൊരു വലിയ ലോകത്ത് പോയി എന്തെങ്കിലും ചെയ്തിട്ട് കാര്യമില്ല. അടുത്ത കാലത്തെങ്ങും ബോളിവുഡില്‍ അഭിനയിക്കാന്‍ പറ്റുമോ എന്ന് കരുതുന്നുമില്ല. പരസ്യ ചിത്രങ്ങള്‍ ചെയ്യാനും താല്‍പര്യമില്ല. ആഡ് ഫിലിംമേക്കറായ പ്രകാശ് വര്‍മയെ നേരിട്ട് അറിയാവുന്നത് കൊണ്ട് അദ്ദേഹം ചെയ്ത ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചെന്ന് മാത്രം.
ചില സിനിമകളില്‍ നിത്യ പാടിയിട്ടുണ്ടെങ്കിലും അത് പ്രൊഫഷനാക്കാന്‍ ആഗ്രഹിക്കുന്നില്ല. സംവിധായകരുടെ ആവശ്യപ്രകാരമാണ് പാടിയത്. പാടാനായി ഒരു സംഗീത സംവിധായകനും എന്നെ വിളിച്ചിട്ടുമില്ല. വിവാഹത്തെ കുറിച്ച് തെരക്കിയപ്പോള്‍ അതൊക്കെ എന്റെ വ്യക്തിപരമായ കാര്യങ്ങളാണ്, മാധ്യമപ്രവര്‍ത്തകരുമായോ മറ്റുള്ളവരോടോ അതേക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha