ജഗതിയുടെ ഭാര്യ കല ആത്മകഥ എഴുതുന്നു
ജഗതി ശ്രീകുമാറിന്റെ രണ്ടാം ഭാര്യ കല ആത്മകഥ എഴുതുന്നു. അദ്ദേഹവുമൊത്തുള്ള ജീവിതം പുസ്തകത്തിലുണ്ടായിരിക്കുമെന്ന് അവര്‍ പറഞ്ഞു.
ജഗതി ശ്രീകുമാറിന്റെ ജീവിത പങ്കാളിയാക്കിയപ്പോഴാണ് പേര് കല ശ്രീകുമാര്‍ എന്നാക്കിയത്. നടി കൂടിയാണ് കല ശ്രീകുമാര്‍. ജഗതിക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ജഗതി ശ്രീകുമാര്‍ അപകടത്തില്‍ പെട്ടപ്പോള്‍ വിവാദങ്ങളിലൂടെ കലയും മകള്‍ ശ്രീലക്ഷ്മിയും വാര്‍ത്തകളില്‍ നിറഞ്ഞു. തന്നെയും മകളേയും എന്നും ജഗതി ശ്രീകുമാര്‍ സ്‌നേഹിച്ചിട്ടേയുള്ളു എന്ന് അവര്‍ പറഞ്ഞു. എന്നാല്‍ മറ്റ് ചിലര്‍ പറയുന്നതുപോലെ കോടികളുടെ ബാങ്ക് ബാലന്‍സ് ഒന്നും തങ്ങള്‍ക്കില്ലെന്നും കല പറഞ്ഞു.
ജഗതി ശ്രീകുമാറാണ് ആദ്യം വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇക്കാര്യം വീട്ടില്‍ സമ്മതിച്ചില്ല. കാരണം അദ്ദേഹം അതിന് മുമ്പേ വിവാഹിതനായിരുന്നു. ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. ക്ഷേത്രത്തില്‍ നിന്ന് പൂജിച്ച് വാങ്ങിയ താലി മാല, ഹോട്ടലില്‍ വെച്ച് ചാര്‍ത്തി. മകള്‍ ശ്രീലക്ഷ്മി അവളുടെ അച്ഛന്റെ അമ്മയോടൊപ്പം ചെറുപ്പകാലത്ത് താമസിച്ചിട്ടുണ്ട്. ജഗതിയുടെ വീട്ടുകാര്‍ക്കെല്ലാം ഈ ബന്ധം അറിയാമായിരുന്നു. എല്ലാ കാലത്തും സ്‌നേഹത്തോടെ മാത്രമേ ജഗതി ശ്രീകുമാര്‍ തന്നോടും മകളോടും പെരുമാറിയിട്ടുള്ളു . മകളുടെ കലാപരമായ കഴിവുകളെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. അദ്ദേഹത്തിന് അപകടം പറ്റിയതോടെ ഞങ്ങളുടെ സ്ഥിതി അല്‍പം മോശമായി.
അദ്ദേഹത്തെ കാണാന്‍ കോടതിയില്‍ വരെ പോകേണ്ട സ്ഥിതിയുണ്ടായി. ദൈവം എല്ലാ കാര്യങ്ങളും ഭംഗിയായി നടത്തി തന്നു. ഇപ്പോള്‍ മകള്‍ക്ക് അച്ഛനെ കാണാം. അവള്‍ രണ്ട് സിനിമകളില്‍ നായികയായി. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത കരുണ എന്ന നാടകത്തിലും അഭിനയിച്ചു. അച്ഛന്റെ കഴിവുകള്‍ മകള്‍ക്കും ലഭിച്ചിട്ടുണ്ട്. അത് വലിയ അനുഗ്രഹമാണ് - കല പറഞ്ഞു. അത്മകഥയ്ക്കായി മൂന്നാല് പ്രസാധകര്‍ കലയെ സമീപിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha