റിമയ്ക്ക് പ്രണയ ചിത്രത്തില്‍ അഭിനയിക്കണം
പ്രണയ വിവാഹം കഴിഞ്ഞെങ്കിലും റിമാ കല്ലിങ്കല്‍ ഇപ്പോഴും നല്ലൊരു കാമുകിയാണ്, മുഴു നീള പ്രണയ ചിത്രത്തില്‍ അഭിനയിക്കണമെന്നാണ് താരത്തിന്റെ ആഗ്രഹം. വിവാഹ ശേഷം ഇതുവരെ അഭിനയിക്കാഞ്ഞത് മികച്ച വേഷങ്ങള്‍ ലഭിക്കാത്തത് കൊണ്ടാണെന്നും റിമ പറഞ്ഞു. സന്തോഷ് വിശ്വനാഥിന്റെ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തില്‍ മുഴു നീള കോമഡി വേഷം ചെയ്യുന്നതിന്റെ ത്രില്ലിലാണ് താരം. റിമ ഇതുവരെ കോമഡി ചെയ്തിട്ടില്ല. ചിത്രത്തില്‍ ഡബിള്‍ റോളാണ്. അതും മൂന്ന് ഗെറ്റപ്പില്‍. ഇതിനു ശേഷം ആഷിഖ് അബുവിന്റെ ചിത്രത്തില്‍ നായികയായി അഭിനയിക്കും.
സിനിമയില്‍ തിരക്കേറിയപ്പോള്‍ നൃത്തം മാറ്റിവയ്ക്കുകയായിരുന്നു. ഇനി ഡാന്‍സിന് കൂടുതല്‍ പ്രാധാന്യം നല്‍കും. നൃത്തം അഭിനയത്തില്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ഇമോഷണല്‍ സീനുകളില്‍. യൂത്ത് ഫെസ്റ്റിവലിനോ അല്ലെങ്കില്‍ മറ്റേതെങ്കിലും മല്‍സരത്തിനോ വേണ്ടിയല്ല ഞാന്‍ നൃത്തം പഠിച്ച് തുടങ്ങിയത്. ഒരു ആനന്ദത്തിന് വേണ്ടിയാണ്. ഓരോ ഇനം നൃത്തം പഠിക്കുമ്പോഴും അതിന്റെ ചരിത്രം നമുക്ക് മനസിലാകും. 20 വര്‍ഷമായി നൃത്തം ചെയ്യുന്നു. എന്റെ ശരീരം അതുമായി ഇഴുകി ചേര്‍ന്നിരിക്കുകയാണ്.
താമസിക്കാതെ ആഷിഖും റിമയും ഇസ്താംബൂളിലേക്ക് പറക്കും. ഇരുവരും വലിയ സഞ്ചാരപ്രീയരാണ്. ആംസ്റ്റര്‍ഡാമിലേക്കാണ് ആദ്യം പോയത്. പിന്നെ ടാന്‍സാനിയ, നേപ്പാള്‍. സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഉഗാണ്ട, മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ റിമ പോയിട്ടുണ്ട്. യാത്രകള്‍ നമ്മളറിയാതെ പലതും പഠിപ്പിക്കും. സംസ്‌ക്കാരം, ഭാഷ, ഭക്ഷണം അങ്ങനെ ഒരുപാട് കാര്യങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha