മഞ്ജുവാര്യരുടെ ഹൗഓള്‍ഡ് ആര്‍ യു ടിക്കറ്റ് നിരക്ക് കുറച്ചു
മട്ടുപ്പാവിലെ ജൈവകൃഷിയിലൂടെ സ്ത്രീഹൃദയങ്ങളില്‍ ഇടംനേടിയ മഞ്ജുവാര്യരുടെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് നികുതി ഇളവ്. ഇതോടെ ടിക്കറ്റ് നിരക്കില്‍ 15 മുതല്‍ 20 ശതമാനം വരെ കുറവുണ്ടാകും. മന്ത്രി എം.കെ മുനീറാണ് ഇക്കാര്യം മഞ്ജുവാര്യരെ അറിയിച്ചത്. ഈ ചിത്രത്തോടെ കുടുംബശ്രീയുടെ ജൈവകൃഷി അംബാസിഡറായി മഞ്ജുവിനെ സര്‍ക്കാര്‍ നിയമിച്ചു. നികുതി ഒഴിവാക്കിയത് ലക്ഷക്കണക്കിന് വരുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സിനിമ കാണാന്‍ അനുഗ്രഹമാകുമെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.
സാമൂഹ്യനന്‍മയുള്ള സന്ദേശം ചിത്രത്തിലുള്ളത് കൊണ്ടാണ് നികുതി ഒഴിവാക്കിയതെന്ന് മന്ത്രി എം.കെ മുനീര്‍ പറഞ്ഞു. മുമ്പ് മദ്യപാദത്തിന്റെ ദൂഷ്യഫലങ്ങളുടെ കഥ പറഞ്ഞ സ്പിരിറ്റ് എന്ന ചിത്രത്തിനും നികുതിയിളവ് നല്‍കിയിരുന്നു. തിയറ്ററുകള്‍ക്ക് വലിയ ലാഭം ലഭിക്കാത്തതിനാല്‍ സാധാരണ വാണിജ്യ സിനിമകള്‍ക്ക് നികുതി ഇളവ് നല്‍കാറില്ല. സര്‍ക്കാരിന്റെ പ്രോല്‍സാഹനം ഇത്തരത്തിലുള്ള കൂടുതല്‍ ചിത്രങ്ങള്‍ എടുക്കുവാന്‍ പ്രചോദനം നല്‍കുമെന്ന് മഞ്ജുവാര്യര്‍ പ്രതികരിച്ചു. ചിത്രം വജിയമായതോടെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ മട്ടുപ്പാവിലും അല്ലാതെയും ജൈവകൃഷി തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഒരുപാട് പേര്‍ക്ക് ജോലിയും ഒപ്പം നല്ല ഭക്ഷണവും ലഭിക്കുമെന്നും മഞ്ജു പറഞ്ഞു.
പ്രധാനകേന്ദ്രങ്ങളിലെല്ലാം അന്‍പത് ദിവസം പിന്നിട്ട ഹൗ ഓള്‍ഡ് ആര്‍യുവിന് നല്ല കളക്ഷനും ലഭിച്ചിട്ടുണ്ട്. മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിറ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിച്ചത്. ബോബി സഞ്ജയ് ആണ് തിരക്കഥ എഴുതിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha