സനുഷയുടെ തടികൂട്ടുന്നതും കുറയ്ക്കുന്നതും കഥാപാത്രങ്ങള്‍
കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്നതിനനുസരിച്ചാണ് ഭാരം കൂട്ടുന്നതും കുറയ്ക്കുന്നതുമെന്ന് സനൂഷ പറഞ്ഞു. അല്ലാതെ ആഹരത്തിന് പ്രത്യേക നിയന്ത്രണമൊന്നുമില്ല. മുമ്പ് മധുരം ധാരാളം കഴിച്ചിരുന്നു. ഇപ്പോഴത് കുറച്ചു. തമിഴില്‍ ചില ചിത്രങ്ങള്‍ അഭിനയിച്ചപ്പോള്‍ തടി വേണമായിരുന്നു. അപ്പോള്‍ നല്ല പോലെ ഭക്ഷണം കഴിച്ചു. പിന്നീട് മലയാളത്തില്‍ മിസ്റ്റര്‍ മരുമകന്‍ വന്നപ്പോള്‍ തടി കുറച്ചു. എന്നാല്‍ കൂടുതല്‍ മെലിയാതെയും വണ്ണം വയ്ക്കാതെയും ഇരിക്കാനാണ് സനൂഷയ്ക്ക് ഇഷ്ടം.
സക്കറിയയുടെ ഗര്‍ഭിണികളാണ് അഭിനയജീവിതത്തില്‍ രണ്ടാമത് വഴിത്തിരിവായത്. അതിനു ശേഷം നല്ല വേഷങ്ങള്‍ തേടിയെത്തുന്നു. പിന്നെ അനുജന്‍ സനൂപിന് മങ്കിപെന്നിലെ അഭിനയത്തിന് ബാലതാരത്തിനുള്ള പുരസ്‌ക്കാരം ലഭിച്ചു. അതിന്റെ സന്തോഷമുണ്ട്. അവന്‍ അഞ്ചാം ക്ലാസില്‍ എത്തിയതേ ഉള്ളൂ. ഇപ്പോള്‍ തന്നെ മൂന്ന് ചിത്രങ്ങളില്‍ അഭിനയിക്കുന്നു. എനിക്ക് ഒന്‍പത് വയസുള്ളപ്പോഴാണ് അനുജന്‍ ജനിച്ചത്. അമ്മ അനുജനെ ഗര്‍ഭം ധരിച്ച കാലം എനിക്ക് നന്നായി അറിയാം. അന്നത്തെ ഓര്‍മകള്‍ വെച്ചാണ് ഞാന്‍ സക്കറിയയുടെ ഗര്‍ഭിണികളില്‍ അഭിനയിച്ചത്.
പൃഥ്വിരാജിനൊപ്പം സപ്തമ ശ്രീ തസ്‌കരയില്‍ അഭിനയിച്ചതിന്റെ ത്രില്ലിലാണ് സനുഷ. മിലിയില്‍ നിവിന്‍ പോളിക്കൊപ്പവും അഭിനയിച്ചു. കണ്ണൂര്‍ എസ്.എന്‍ കോളജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് സനുഷ. സിനിമ കാരണം പലപ്പോഴും ക്ലാസില്‍ പോകാന്‍ പറ്റുന്നില്ല. എന്നാല്‍ പോകുന്ന ദിവസങ്ങളില്‍ നന്നായി എന്‍ജോയ് ചെയ്യുന്നുണ്ട്. സിനിമയില്‍ കോളജ് ഗേളായി അഭിനയിക്കണമെന്നത് വലിയ ആഗ്രഹമാണ്- താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha