ഭാര്യയുടെ ചിത്രത്തില്‍ ധനുഷ് അഭിനയിക്കില്ല
ഭാര്യ ഐശ്വര്യ സംവിധാനം ചെയ്യുന്ന സിനിമകളില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് ധനുഷ്. ഭാര്യ സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍ നിര്‍മിക്കുമെന്നും ധനുഷ് . പ്രമുഖ തമിഴ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഐശ്വര്യയുടെ ആദ്യ തമിഴ് ചിത്രമായ ത്രീയില്‍ ധനുഷായിരുന്നു നായകന്‍. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.
തന്റെ രണ്ടാമത്തെ ഹിന്ദിചിത്രത്തില്‍ അഭിനയിക്കുകയാണ് ധനുഷ്. അമിതാഭ് ബച്ചനും ചിത്രത്തിലുണ്ട്. ആദ്യ ബോളിവുഡ് ചിത്രമായ രഞ്ജാന വിജയമായിരുന്നു.
ഷമ്മിതാബ് എന്ന് പേരിട്ട ചിത്രത്തില്‍ ശ്രൂതി ഹാസനാണ് നായിക. ത്രീയിലും ശ്രൂതിയായിരുന്നു നായിക. അന്ന് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പ് ഉണ്ടായിരുന്നു. അതിനു ശേഷം ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്.
ഷൂട്ടിംഗിനിടെയാണ് ബ്രസീലിന്റെ സൂപ്പര്‍ ഫുഡ്ബാള്‍ താരം നെയ്മറും ധനുഷും തമ്മില്‍ സാമ്യമുണ്ടെന്ന് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചത്. അത് തന്നെ ത്രില്ലടിപ്പിച്ചെന്ന് ധനുഷ് പറഞ്ഞു. ലോകകപ്പ് മല്‍സരങ്ങള്‍ മുടങ്ങാതെ കാണുന്നുണ്ട്. എന്റെ ഹൃദയം ബ്രസീലിനൊപ്പവും മനസ് ജര്‍മനിക്കൊപ്പവും ആണെന്ന് താരം പറഞ്ഞു.
തമിഴില്‍ ഫുഡ്‌ബോളിന്റെ പശ്ചാത്തലത്തില്‍ സിനിമ വന്നിട്ടില്ല. അത്തരമൊരു ചിത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ധനുഷ് പറഞ്ഞു.ഹിന്ദി ഉച്ഛാരണം ശരിയല്ലെന്നും അത് നന്നാക്കാനുള്ള ശ്രമത്തിലാണ്. രഞ്ജാന ഡബ്ബ് ചെയ്തപ്പോള്‍ ഓരോ വാക്ക് പറഞ്ഞ് കഴുയുമ്പോഴും അസിസ്റ്റന്റ് ഡയറക്ടര്‍ നിര്‍ത്താന്‍ പറയും. ഏറെ ബുദ്ധിമുട്ടി. പുതിയ ചിത്രത്തിന് ഡബ്ബ് ചെയ്യാനും ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നും താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha