റീനുവിന് ഡ്രീം റോളില്ല
ഇമ്മാനുവല്‍, പ്രയ്‌സ് ദി ലോര്‍ഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ റീനുമാത്യൂസ് പറയുന്നു; എനിക്ക് ഡ്രീം റോളില്ല. വാരിവലിച്ച് സിനിമ ചെയ്യാനും താല്‍പര്യമില്ല. ശ്രദ്ധിക്കപ്പെടുന്ന കുറച്ച് വേഷങ്ങള്‍ ചെയ്യണം. എയര്‍ഹോസ്റ്റസായ റീനുവിന് ജോലിയിലും സിനിമയിലും പൂര്‍ണമായും ശ്രദ്ധിക്കാനാകുന്നില്ല. ഇതുവരെ സിനിമയില്‍ ചെയ്തതെല്ലാം ഭാര്യ കഥാപാത്രങ്ങളാണ്. ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തില്‍ ജോലിയുള്ള ഭാര്യയുടെ വേഷമാണ്. പൃഥ്വിരാജാണ് നായകന്‍.
സ്ത്രീനിലും അല്ലാതെയും ഞാന്‍ ഒരു പോലെയാണെന്ന് പൃഥ്വിരാജ് എന്നെ കണ്ടപ്പോള്‍ പറഞ്ഞു. സിനിമയില്‍ നാടന്‍ വേഷങ്ങളാണ് ചെയ്തതെങ്കിലും സാധാരണ ജീന്‍സും ടീ ഷര്‍ട്ടും ധരിക്കാനാണ് എനിക്കിഷ്ടം. അടുത്തിടെ ഒരു മാഗസിനു വേണ്ടി മോഡേണായി ഫോട്ടോ ഷൂട്ട് നടത്തി. അത് പുറത്തിറങ്ങുമ്പോള്‍ തന്നെ തേടി അത്തരം വേഷങ്ങള്‍ വരുമെന്ന പ്രതീക്ഷയിലാണ് റീനു. സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിലും പൃഥ്വിരാജിന്റെ ഭാര്യയായാണ് അഭിനയിക്കുന്നത്.
സിനിമ കഴിഞ്ഞാല്‍ യാത്രകളാണ് റീനുവിന് ഇഷ്ടം. പ്രായാഗും വിയന്നയുമാണ് ഇഷ്ടപ്പെട്ട സ്ഥലങ്ങള്‍. നടി പാര്‍വതിയും ശങ്കര്‍ രാമകൃഷ്ണനുമാണ് സിനിമയില്‍ തനിക്ക് ഏറ്റവും കൂടുതല്‍ പ്രോല്‍സാഹനം തന്നത്. കുള്ളന്റെ ഭാര്യയിലെ വേഷമാണ് തനിക്ക് ഏറെ ഇഷ്ടപ്പെട്ടതെന്ന് റീനു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha