ഗ്ലാമറായി സൊനാക്ഷിയുടെ ആല്‍ബം
പഞ്ചാബി പോപ്പ് സംഗീത സംവിധായകന് ഹണി സിങ്ങിന്റെ പുതിയ ആല്‍ബത്തില്‍ സൊനാക്ഷി സിന്‍ഹ ഗ്ലാമറായി. അടിപൊളി പാട്ടുകളും അത്രതന്നെ ഗ്ലാമറുമാണ് പൊതുവേ ഹണിയുടെ ആല്‍ബങ്ങളുടെ ശൈലി. സാധാരണയായി അന്താരാഷ്ട്ര മോഡലുകളെയും മറ്റുമാണ് ഹണി ആല്‍ബത്തില്‍ അഭിനയിപ്പിക്കുന്നത്. ആദ്യമായാണ് ഒരു ബോളിവുഡ് താരം ഹണിയുടെ ആല്ബത്തിലെത്തുന്നത്. സൂപ്പര്‍സ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്ന ആല്‍ബത്തിന്റെ ഷൂട്ട് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നടന്നു.
ആല്‍ബത്തിലെ സ്വന്തം ലുക്ക് സോനാക്ഷി പുറത്തുവിട്ടിട്ടുണ്ട്. ഇതിന് മുമ്പ് അക്ഷയ് കുമാര്‍ നായകനായ ബോസ് എന്ന ചിത്രത്തിലെ ഒരു ഗാനത്തിന് വേണ്ടി ഹണിയും സോനാക്ഷിയും ഒന്നിച്ചിരുന്നു. ഗാനം വലിയ ഹിറ്റാവുകയും ചെയ്തു. ഇതിന് ശേഷം ഇപ്പോള്‍ ആല്‍ബത്തിലൂടെ ഇവര്‍ വീണ്ടും ഒന്നിയ്ക്കുകയാണ്. സിനിമകളിലൊന്നും സൊനാക്ഷി അത്ര ഗ്ലാമറായി അഭിനയിച്ചിട്ടില്ല.
ഓരോ സിനിമയും വ്യത്യസ്തമായാണ് സോനാക്ഷി ചെയ്യുന്നത്. മികച്ച ചിത്രങ്ങള്‍ മുന്‍നിര നായകന്മാര്, പ്രഗല്ഭരായ സംവിധായകര്‍, ഇങ്ങനെ എല്ലാം കാര്യമായി ശ്രദ്ധിച്ചാണ് ചെയ്യുന്നത്. ലുട്ടേര പരാജയമായിരുന്നെങ്കിലും നിരൂപക ശ്രദ്ധനേടിയിരുന്നു. ഹോളിഡേ സൂപ്പര്‍ ഹിറ്റാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha